രാഷ്ട്രപതിയുടെ റിപ്പബ്‌ളിക് ദിന മെഡല്‍ പട്ടികയില്‍ നിന്നും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തായതിനു കാരണം ജേക്കബ് തോമസിനെ ഭയന്ന്

രാഷ്ട്രപതിയുടെ റിപ്പബ്‌ളിക് ദിന മെഡല്‍ പട്ടികയില്‍ നിന്നും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തായതിനു കാരണം ജേക്കബ് തോമസിന് മെഡല്‍ ലഭിക്കുമോ എന്ന ഭയം. ഇതിനെതിരെ ഐ.എ.എസുകാര്‍ കളിച്ച കളിയാണ് അര്‍ഹരെ അവാര്‍ഡില്‍ നിന്നം ഔട്ടാക്കിയതെന്നും സൂചനയുണ്ട്. രാഷ്ട്രപതിയുടെ പോലീസ് മെഡലിന് ജേക്കബ് തോമസിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നത്.
കേരള സര്‍ക്കാര്‍ യഥാസമയം ശിപാര്‍ശ പട്ടിക അയക്കാത്തതാണ് കേരളത്തിലെ മിടുക്കരായ ഉദ്യോഗസ്ഥര്‍ അവഗണിക്കപ്പെടാനുള്ള കാരണം. ശിപാര്‍ശ പട്ടിക അയക്കാന്‍ സമയമുണ്ടെന്ന് പറഞ്ഞ് സര്‍ക്കാര്‍ വൈകിപ്പിപ്പിക്കുകയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ലിസ്റ്റ് പുറത്തുവിട്ടതോടെയാണ് പൂച്ച് പുറത്തായത്.
പട്ടിക അയക്കാത്തത് ആഭ്യന്തര വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ വീഴ്ച കാരണമാണെന്നാണ് സര്‍ക്കാര്‍ ന്യായം. അദ്ദേഹത്തിനെതിരെ നടപടിക്ക് സര്‍ക്കാര്‍ ആലോചിക്കുകയാണ്. സിസംബര്‍ 11നായിരുന്നു പട്ടിക അയക്കേണ്ട അവസാന തിയതി. എന്നാല്‍ ഐ.എ.എസ്.തലത്തിലെ തര്‍ക്കം കാരണം പട്ടിക അയച്ചത് ഡിസംബര്‍ 31 ന് .ഉന്നതതല സമിതി കൃത്യസമയത്ത് ചേര്‍ന്നിരുന്നെങ്കില്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ അംഗീകരിക്കപ്പെടുമായിരുന്നു.
ജേക്കബ് തോമസിന് അര്‍ഹമായ അംഗീകാരം നല്‍കണമെന്ന പിടിവാശിയുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. അദ്ദേഹത്തെ അംഗീകരിക്കുന്നതില്‍ പിണറായി കാബിനറ്റിലെ മന്ത്രിമാര്‍ക്ക് പോലും താത്പര്യമില്ല. ഐ.എ.എസുകാര്‍ ഇതിനു പൂര്‍ണമായും എതിരുമാണ്.
https://www.facebook.com/Malayalivartha