തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കേയാണ് ഇയാള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ ആത്മഹത്യ ചെയ്തു. വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഡാനിയേല്‍ (50) എന്നയാള്‍ മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് പോകുന്നതിനായാണ് ഡാനിയേല്‍ വിമാനത്താവളത്തില്‍ എത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha