Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ ടെക്കി പെണ്‍കുട്ടികളും സുരക്ഷിതരല്ല?

01 FEBRUARY 2017 08:02 PM IST
മലയാളി വാര്‍ത്ത

റോഡിലൂടെ നടന്നു പോകുമ്പോള്‍ പെണ്‍കുട്ടികള്‍ കമന്റ് കേള്‍ക്കുന്നത് സര്‍വ്വ സാധാരണയാണ്. എന്നാല്‍ ആ കമന്റ് അധിര് കടന്നാലോ? ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ ജോലി സ്ഥലത്ത് പോകാന്‍ കൂടി പേടിയാണ്. മതാപിതാക്കള്‍ക്കണെങ്കിലോ മകള്‍ ജോലിക്കുപോയാല്‍ തിരിച്ചെത്തുന്നതുവരെ ആശങ്കയാണ്.എന്റെ മകള്‍ സുരക്ഷിതയാണോയെന്നത്.

അശ്ലീലച്ചുവയുള്ള കമന്റുകള്‍, ആണ്‍സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്താല്‍ ചോദ്യം ചെയ്യുന്ന സദാചാര പോലീസുകാര്‍, കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പൂണെയിലെ ഇന്‍ഫോസിസ് ക്യാംപസില്‍ രസീല എന്ന മലയാളി യുവതിയുടെ കൊലപാതകത്തിന് പിന്നാലെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നും പെണ്‍കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകളുയരുന്നത്.

135ഓളം കമ്പനികളിലായി മുപ്പതിനായിരത്തിലേറെ പേരാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്നത്. ഇന്‍ഫോപാര്‍ക്കുമായി ബന്ധപ്പെട്ട് മറ്റു അനുബന്ധജോലികള്‍ ചെയ്യുന്നവരും നിരവധിയാണ്. നൂറേക്കറോളം പരന്നുകിടക്കുന്ന ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ പകല്‍ സമയത്ത് പോലും തങ്ങള്‍ സുരക്ഷിതരല്ലെന്നാണ് ഇവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ പറയുന്നത്. കേരള പോലീസാണ് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ സുരക്ഷയൊരുക്കുന്നത്.

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ് സുരക്ഷയുടെ ചുമതല. ഇന്‍ഫോപാര്‍ക്ക് കവാടത്തിന് സമീപം വെച്ച് യുവതിയെയും യുവാവിനെയും കാറില്‍ തടഞ്ഞുവെയ്ക്കുകയും പിന്നീട് പണം തട്ടിയെടുക്കയും ചെയ്ത സംഭവം ഈയടുത്താണ് റിപ്പോര്‍ട്ട് ചെയ്തത്. ടെക്കികളായ പെണ്‍കുട്ടികള്‍ക്ക് നേരെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ അശ്ലീലച്ചുവയുള്ള സംസാരങ്ങളും, സദാചാര പോലീസിംഗും പതിവാണെന്നാണ് ഇവിടെ ജോലി ചെയ്യുന്നവര്‍ പറയുന്നത്.

തങ്ങളുടെ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് പല പ്രമുഖ കമ്പനികളും അവകാശപ്പെടുന്നത്. താരതമ്യേന വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കമ്പനി ടാക്‌സി സേവനവും മറ്റും നല്‍കുന്നുണ്ട്. എന്നാല്‍ ചെറിയ കമ്പനികളില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനുള്ളിലും സമീപ പ്രദേശങ്ങളിലും മുഴുവന്‍ സമയവും മെച്ചപ്പെട്ട സുരക്ഷ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് പെണ്‍കുട്ടികളുടെ ആവശ്യം.

ക്യാംസിനുള്ളിലും, ഇടറോഡുകളിലും രാത്രി കാലങ്ങളില്‍ പെട്രോളിംഗ് ശക്തമാക്കണമെന്നും, പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നത് ഒഴിവാക്കാനായി ക്യാംപസിനുള്ളില്‍ കൂടുതല്‍ കഫ്റ്റീരിയകളും റെസ്‌റ്റോറന്റുകളും സ്ഥാപിക്കണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്നു. പൂണെയിലെ ഇന്‍ഫോസിസ് ക്യാംപസില്‍ മലയാളി യുവതിയായ രസീല കൊല്ലപ്പെട്ട വാര്‍ത്തയുടെ ഞെട്ടലിലാണ് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളും. പലരും ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും ഓഫീസില്‍ വരാറുണ്ട്. കൂടാതെ ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യുന്നവരും തങ്ങള്‍ എത്രത്തോളം സുരക്ഷിതരാണെന്ന കാര്യത്തില്‍ ആശങ്കയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (1 hour ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (12 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (12 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (13 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (14 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (14 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends