എംഎല്‍എമാരുടെ സൗജന്യ യാത്രാ കൂപ്പണുകളുടെ മൂല്യം മൂന്നു ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

എംഎല്‍എമാരുടെ സൗജന്യ യാത്രാ കൂപ്പണുകളുടെ മൂല്യം 2.75 ലക്ഷത്തില്‍ നിന്നു മൂന്നു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. മുന്‍ നിയമസഭാ സാമാജികരുടെ സൗജന്യ യാത്രാ കൂപ്പണുകളുടെ മൂല്യം നിലവിലുള്ളതില്‍ നിന്നു 10,000 രൂപ കൂട്ടും റെയില്‍വേ യാത്രാക്കൂലി, പെട്രോള്‍ അലവന്‍സ് എന്നിവയ്ക്കായാണു തുക. ഇതില്‍ നിന്ന് ഓരോ ഇനത്തിനും എത്ര രൂപ വീതം വേണമെന്നു കണക്കാക്കി അറിയിക്കേണ്ടത് എംഎല്‍എമാരാണ്. സാമാജികരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ശമ്പളവും ബത്തയും നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു നിയമസഭ പാസാക്കി വേണമായിരുന്നു നേരത്തെ ഈ ആനുകൂല്യങ്ങളില്‍ മാറ്റം വരുത്താന്‍.
എന്നാല്‍, കഴിഞ്ഞതവണ നിയമ ഭേദഗതി വരുത്തിയപ്പോള്‍ പുതിയ ബില്‍ കൊണ്ടുവരാതെ തന്നെ മന്ത്രിസഭയ്ക്കു സര്‍ക്കാര്‍ ഉത്തരവ് മുഖേന ഇന്ധനവില വര്‍ധന അനുസരിച്ചു ബത്തയില്‍ മാറ്റം വരുത്തി നല്‍കാമെന്നു കൂട്ടിച്ചേര്‍ത്തു. ഇതനുസരിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ തീരുമാനമെടുത്തത്. ഗവ. ഉത്തരവ് ഉടന്‍ ഇറങ്ങും.
https://www.facebook.com/Malayalivartha


























