കൊല്ലപ്പെട്ട ജിഷയുടെ മാതാവ് ബാങ്കില്‍നിന്ന് പിന്‍വലിച്ചത് 29 ലക്ഷം രൂപ;, ഇത്രയും ഭീമമായ തുക പിന്‍വലിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍

പെരുമ്പാവൂരില്‍ അതി ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സഹായമായി ലഭിച്ച തുകയില്‍ ഭൂരിഭാഗവും മാതാവ് രാജേശ്വരി പിന്‍വലിച്ചുകഴിഞ്ഞു. എറണാകുളം ജില്ലാ കലക്ടറുടെയും രാജേശ്വരിയുടെയും സംയുക്ത അക്കൗണ്ടില്‍ നിന്നു കഴിഞ്ഞ ഡിസംബര്‍ 20 വരെ 29 ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്.
ജിഷയുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ കണക്കിലെടുത്ത് സര്‍ക്കാരടക്കം പലരും സഹായിച്ചതോടെ ലക്ഷങ്ങളാണ് അക്കൗണ്ടിലെത്തിയത്. ഈ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 39,11,308 രൂപയില്‍ 28,75,011 രൂപയും പിന്‍വലിക്കപ്പെട്ടതായി ബാങ്ക് രേഖകള്‍ പറയുന്നു.
എന്നാല്‍, തുക പിന്‍വലിച്ചതു സംബന്ധിച്ചു ദുരൂഹതകളുണ്ടെന്ന് ജിഷയുടെ മറ്റു ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത്രയും ഭീമമായ തുക പിന്‍വലിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. പണം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ജിഷയുടെ സഹോദരി ദീപ അമ്മയെ കസേര കൊണ്ട് അടിച്ചിരുന്നു.
ചൊവ്വാഴ്ച ഇവര്‍ തമ്മിലുണ്ടായ കൈയ്യാങ്കളിക്കിടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കു പറ്റുകയും ചെയ്തു. പിന്‍വലിച്ച തുക വീതം വയ്ക്കുന്നതു സംബന്ധിച്ച് ഒന്നര മാസത്തിലേറെയായി അമ്മയും മകളും തമ്മില്‍ വഴക്കു പതിവായിരുന്നു.
ജിഷയുടെ സഹോദരിയായ ദീപയ്ക്ക് സര്‍ക്കാരിന്റെ സഹായമായി ജോലി ലഭിച്ചപ്പോള്‍ അതു തനിക്കു വേണമെന്ന് രാജേശ്വരി വാശിപിടിച്ചിരുന്നു. ജിഷയുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ ദീപയ്ക്കു നല്‍കരുതെന്നും അവര്‍ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.
സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് അവകാശപ്പെട്ട് പിതാവ് പാപ്പു കോടതിയെ സമീപിച്ചിരുന്നു. ജിഷ കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ദീപയ്ക്കു ജോലി നല്‍കി. കുടുംബത്തിന് 10 ലക്ഷം രൂപയും വീടും നല്‍കി. പല വ്യക്തികളും സംഘടനകളും പണം നല്‍കി. അതില്‍ പിതാവായ തനിക്കും അവകാശമുണ്ടെന്നാണ് പാപ്പുവിന്റ വാദം.
പട്ടികജാതിക്കാരനായ തന്റെ മേല്‍വിലാസത്തില്‍ ലഭിച്ച സഹായങ്ങള്‍ രാജേശ്വരിയും ദീപയും ആര്‍ഭാടജീവിതത്തിന് ഉപയോഗിക്കുകയാണെന്ന് പാപ്പു നേരത്തെ സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























