സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഭാഗികം; സര്‍വീസ് നടത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു

കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാന്‍ നടത്തിവരുന്ന പണിമുടക്ക് സംസ്ഥാനത്ത് ഭാഗീകമായി തുടരുകയാണ്. ചിലയിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. ഇതിനിടെ, സര്‍വീസ് നടത്തിയ കൊല്ലം ഡിപ്പോയിലെ െ്രെഡവര്‍ ശ്രീകുമാറിന് സമരാനുകൂലികളുടെ മര്‍ദ്ദനമേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, കൊട്ടരക്കര, വൈക്കം, മാനന്തവാടി എന്നീ ഡിപ്പോകളില്‍ നിന്നും ഒരു ബസ് പോലും സര്‍വീസ് നടത്തുന്നില്ല. തിരുവനന്തപുരത്ത് ഏതാനും ബസുകള്‍ ഓടുന്നുവെങ്കിലും പണിമുക്ക് യാത്രക്കാരെ വലച്ചു. ദീര്‍ഘദൂര സര്‍വീസുകളും സിറ്റി സര്‍വീസുകളും ഭാഗീകമായി നടക്കുന്നുണ്ട്.
കോട്ടയം ജില്ലയിലാണ് പണിമുടക്ക് ശക്തം. ജില്ലയിലെ വൈക്കം ഡിപ്പോയില്‍ നിന്നും ഒരു സര്‍വീസും നടത്തുന്നില്ല. എറണാകുളം ജില്ലയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളെവും സമരം ബാധിച്ചിട്ടുണ്ട്. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാകും പിന്‍വലിക്കുക.
https://www.facebook.com/Malayalivartha























