ജേക്കബ് തോമസിനെ മുഖ്യമന്ത്രി കൈവിടുന്നു; ഫയല്‍ കൈ മാറിയത് കോടതി പരാമര്‍ശം ഭയന്ന്

ഒടുവില്‍ മുഖ്യമന്ത്രി ജേക്കബ് തോമസിനെ കൈവിടുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഴിമതിക്കാരനാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നല്‍കിയ ഫയല്‍ ഒരു മാസത്തിനു ശേഷം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനു കൈമാറി കൊണ്ടാണ് ജേക്കബിനോടുള്ള അനിഷ്ടം മുഖ്യമന്ത്രി പ്രകടമാക്കിയത്.
അതിനിടെ അഴിമതി കേസിലുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ കൈവശമിരിക്കുന്നതിനെതിരെ എറണാകുളം സ്വദേശിയായ ഒരു പൊതു പ്രവര്‍ത്തകന്‍ വിജിലന്‍സ് കോടതിയെ സമീപിക്കാനിരിക്കെയാണ് ഫയല്‍ മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്ക് കൈമാറിയത്.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയ ഇനത്തില്‍ ജേക്കബ് തോമസ് 15 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന ധന സെക്രട്ടറി കെ.എം.എബ്രഹാമിന്റെ റിപ്പോര്‍ട്ടാണ് അക്കാര്യത്തില്‍ സ്ഥിതീകരണം നല്‍കി ചീഫ് സെക്രട്ടറി സമര്‍പ്പിച്ചത്. ഡിസംബര്‍ 22-നാണ് പ്രസ്തുത റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നല്‍കിയത്. എന്നാല്‍ ഒന്നര മാസത്തോളം ഫയല്‍ മുഖ്യമന്ത്രി തൊട്ടില്ല. ഒടുവില്‍ കോടതി പരാമര്‍ശങ്ങളുണ്ടാകുമെന്ന് ഭയന്ന് പ്രോസിക്യൂഷന്‍ ഡിജിക്ക് നല്‍കി.
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് ഒരു കാരണവശാലും ജേക്കബ് തോമസിനെ സഹായിക്കാന്‍ കഴിയാത്ത തരത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. തുറമുഖ വകപ്പ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് വിവിധ തരം ക്രമക്കേടുകളില്‍ പങ്കാളിയായിരുന്നു എന്ന വസ്തുതക്ക് വ്യാപക പ്രചരണം ലഭിച്ചിട്ടുണ്ട്. ഫയല്‍വിഷയങ്ങളില്‍ തീരെ ശ്രദ്ധിക്കാത്ത ഉദ്യോഗസ്ഥനാണ് ജേക്കബ്. വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി എന്തു വിട്ടുവീഴ്ചക്കും തയ്യാറാകും. ഇതിന്റെ ഫലമായി സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്.
ജേക്കബ് അഴിമതിക്കാരനാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കുടകില്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ച കേസില്‍ ജേക്കബിന്റെ ഭാര്യക്കെതിരെ നടപടികള്‍ കര്‍ണാടകത്തില്‍ നടന്ന വരികയാണ്. മുന്‍ മന്ത്രി കെ.ബാബു പ്രസ്തുത കേസില്‍ ജേക്കബിനെ കുരുക്കാന്‍ അതിശക്തമായി നീങ്ങുന്നുണ്ട്.
ഫയല്‍ കൈമാറിയില്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രി പ്രതിസന്ധിയിലായേനെ.
https://www.facebook.com/Malayalivartha