വടക്കാഞ്ചേരി കേസ്: ടി.എന്‍ സീമ ഇതുവരെ വിളിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി

വടക്കാഞ്ചേരി പ്രശ്‌നം ഉണ്ടയ ശേഷം ടി.എന്‍ സീമ തന്നെ വിളിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി. മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടി.എന്‍ സീമ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ സജീവപ്രവര്‍ത്തകയായിരുന്നു ഭാഗ്യലക്ഷ്മി. സീമ സ്വകാര്യമായെങ്കിലും തന്നെ വിളിച്ചില്ല എന്ന കാര്യത്തില്‍ അത്ഭുതമുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാമായിരുന്നു. എന്നാല്‍ സീമയുമായുള്ള സൗഹൃദം ഇല്ലാതാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.
എന്നാല്‍ സി.പി.എമ്മിലെ പല ഉന്നത നേതാക്കളും തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും അവര്‍ പറയുന്നു. അവരുടെ പേരുകള്‍ പുറത്ത് പറയില്ല. കാരണം അവര്‍ക്ക് പാര്‍ട്ടി വലുതാണ്. പാര്‍ട്ടിക്ക് പലതരത്തിലും ദോഷം വരുത്തുന്നവരുണ്ടെന്ന് അവരൊക്കെ പറഞ്ഞു. അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റുന്നു. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പ്രവര്‍ത്തകരാണ് വിളിച്ചത്. നോതാക്കള്‍ മെയിലയക്കുകയും മറ്റും ചെയ്തു. വടക്കാഞ്ചേരി മേഖലയിലുള്ള സി.പി.എമ്മുകാര്‍ മാത്രമാണ് തന്നെ ചീത്ത വിളിച്ചതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. പാര്‍ട്ടിയെ നാണം കെടുത്തി എന്നാണ് അവരുടെ ആരോപണം.
പാര്‍ട്ടിയുടെ ചോറല്ലേ ഉണ്ണുന്നത് എന്നാണ് വടക്കാഞ്ചേരിയിലെ പാര്‍ട്ടിക്കാര്‍ ഫെയ്‌സ് ബുക്കിലൂടെ ചോദിച്ചത്. അതിനര്‍ത്ഥം കൈരളി ചാനലിലെ പൈസ വാങ്ങിയാണ് ജീവിക്കുന്നതെന്നാണ്. അതുകൊണ്ടാണ് പാര്‍ട്ടി ചാനലിലെ പരിപാടി അവസാനിപ്പിച്ചത്. വേണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞതാണ്. പക്ഷെ, പരിപാടി നിര്‍ത്തണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ എന്ത് ചെയ്യും ഞാന്‍ ചോദിച്ചു. ആ നാണക്കേട് ഒഴിവാക്കാനാണ് കൈരളിയോട് വിടപറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha