ലോ അക്കാഡമി വിഷയത്തില്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ചയ്ക്കില്ലെന്ന് വിദ്യാര്‍ഥികള്‍

ലോ അക്കാഡമി വിഷയത്തില്‍ ഇനി ജില്ലാ ഭരണകൂടവുമായി ചര്‍ച്ചയ്ക്കില്ലെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. മന്ത്രിതല ചര്‍ച്ചയാണ് ഇനി ആവശ്യം. വിദ്യാഭ്യാസമന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തണമെന്നും ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരം അവസാനിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയില്‍ സമരമുഖത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ മാത്രമാണ് സംസാരിച്ചത്. ലക്ഷ്മി നായരെ സ്ഥാനത്തു നിന്നും മാറ്റാന്‍ തീരുമാനിച്ച മാനേജ്‌മെന്റ് യോഗത്തിന്റെ മിനിറ്റ്‌സ് കിട്ടിയെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇതിന് എന്ത് നിയമസാധുതയാണ് ഉള്ളതെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.
വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha