അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് തുടങ്ങി

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് തുടങ്ങി.
പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. 1.98 കോടി വോട്ടര്‍മാരും. പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യവും ഗോവയില്‍ ബിജെപിയുമാണ് അധികാരത്തില്‍. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗോവയില്‍ വോട്ടു രേഖപ്പെടുത്തി. ഇവിടെ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. 11 ലക്ഷം മാത്രം വോട്ടര്‍മാരുണ്ട്. നോട്ട് അസാധുവാക്കലിനു പിന്നാലെ നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് ബിജെപിക്കു നിര്‍ണായകമാണ്. റെക്കോര്‍ഡ് വോട്ടു രേഖപ്പെടുത്തണമെന്ന് പഞ്ചാബിലെയും ഗോവയിലെയും വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.
ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടമാണു നടക്കുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി പോരാട്ടം കടുപ്പിച്ചപ്പോള്‍ ത്രികോണ മല്‍സരച്ചൂടിലായി സംസ്ഥാനം. നോട്ട് അസാധുവാക്കലിനുശേഷം വരുന്ന തിരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന വിലയിരുത്തല്‍ കൂടിയാണിത്. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടമാണു നടക്കുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി പോരാട്ടം കടുപ്പിച്ചപ്പോള്‍ ത്രികോണ മല്‍സരച്ചൂടിലായി സംസ്ഥാനം.നോട്ട് അസാധുവാക്കലിനുശേഷം വരുന്ന തിരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന വിലയിരുത്തല്‍ കൂടിയാണിത്. പഞ്ചാബില്‍ ജനവിധി തേടുന്നവരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉപമുഖ്യമന്ത്രിയും ബാദലിന്റെ മകനുമായ സുഖ്ബീര്‍ ബാദല്‍ എന്നീ പ്രമുഖരുണ്ട്. സ്വന്തം തട്ടകമായ പട്യാലയ്‌ക്കൊപ്പം അകാലികളുടെ കോട്ടയായ ലാംബിയില്‍ പ്രകാശ് സിങ് ബാദലിനെതിരെയും അമരീന്ദര്‍ മല്‍സരിക്കുന്നുണ്ട്.
പട്യാലയില്‍ അമരീന്ദറിനെ നേരിടുന്നതു മുന്‍ കരസേനാമേധാവി ജെ.ജെ.സിങ്ങാണ്. ജലാലാബാദില്‍ സുഖ്ബീറിനെതിരെ മല്‍സരിക്കുന്നത് ആം ആദ്മിയുടെ ഭഗവന്ത് മാനാണ്. അമൃത്!സര്‍ ഈസ്റ്റില്‍ ബിജെപി വിട്ടെത്തിയ ക്രിക്കറ്റര്‍ നവജ്യോത് സിങ് സിദ്ദുവിനു കോണ്‍ഗ്രസില്‍ കന്നിപ്പോരാട്ടം. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രജീന്ദര്‍ കൗര്‍ ഭട്ടല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജാ അമരീന്ദര്‍ സിങ് തുടങ്ങിയവരാണ് മല്‍സരരംഗത്തുള്ള മറ്റു പ്രമുഖര്‍. അമരീന്ദര്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന അമൃത്സര്‍ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കും.
ഗോവയില്‍ അഞ്ചു മുന്‍ മുഖ്യമന്ത്രിമാരാണു മല്‍സരരംഗത്തുള്ളത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, രവിനായിക്, ദിഗംബര്‍ കാമത്ത്, പ്രതാപ് സിങ് റാണെ, ലൂസിഞ്ഞോ ഫെലേറിയോ എന്നിവരാണു മുന്‍ മുഖ്യന്‍മാര്‍. ചര്‍ച്ചില്‍ അലിമാവോ ക്ലബ് ഉടമയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ചര്‍ച്ചില്‍ അലിമാവോ എന്‍സിപി ടിക്കറ്റിലാണ് ഇക്കുറി മല്‍സരിക്കുന്നത്.
https://www.facebook.com/Malayalivartha