ഇടിവെട്ടേറ്റ സര്‍ക്കാരിനെ പാമ്പുകടിച്ചു, ഇനി ബാര്‍ എങ്ങനെ തുറക്കും?

നോട്ട് നിരോധനം കാരണം പ്രതിസന്ധിയിലായ സര്‍ക്കാറിനെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ക്ക് മുമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഉപരോധ സമരം വെട്ടിലാക്കി. കോടതി ഉത്തരവ് പ്രകാരമാണ് ബെവ് കോ ഔട്ട് ലെറ്റുകള്‍ പൂട്ടിയത്. പാതയോരങ്ങളില്‍ നിന്ന് ഔട്ട്‌ലെറ്റുകള്‍ മാറ്റണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബെവ് കോ ഔട്ട് ലെറ്റുകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍വണ്ടി ഉന്തി തളളി മുന്നോട്ട് പോരുന്നത്. ബാറുകള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നോട്ട് നിരോധനം വന്നതോടെ വാണിജ്യ നികുതി വരുമാനം കുത്തന്നെ ഇടിഞ്ഞു.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ആലോചിക്കുന്നതിനിടയിലാണ് ബെവ് ക്കോക്ക് അടി പറ്റിയത്. ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കാന്‍ പോലും സമ്മതിക്കാത്ത നാട്ടുകാര്‍ എങ്ങനെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുമെന്നാണ് സര്‍ക്കാരിന്റെ സംശയം. ബെവ് കോ ഔട്ട് ലെറ്റുകള്‍ സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം ഒരു ടെസ്റ്റ് ഡോസാണ് .
വിദ്യാര്‍ത്ഥികളെ ഇറക്കിയാണ് പല സ്ഥലങ്ങളിലും കലാപങ്ങള്‍ നടക്കുന്നത്. റെസിഡന്‍സ് അസോസിയേഷനുകളാണ് സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് .നാട്ടുകാരുടെ സമരമായതിനാല്‍ പോലീസുകാര്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ട്. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ കഴിയുന്നുമില്ല.
ബവ് കോ ഔട്ട് ലെറ്റുകള്‍ പുട്ടുകയാണെങ്കില്‍ ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകും. കേന്ദ്ര സര്‍ക്കാരുമായി വിരുദ്ധ പക്ഷത്തായതിനാല്‍ കേന്ദ്രം സഹായിക്കുമെന്ന പ്രതീക്ഷ യും വേണ്ട. ഇടതുസര്‍ക്കാര്‍ ബാറുകള്‍ തുറക്കുമെന്ന പ്രചരണവും ശക്തമാണ്.ഇടിവെട്ടേവനെ പാമ്പു കടിച്ചതു പോലെയാണ് സര്‍ക്കാരിന്റെ കാര്യം.
https://www.facebook.com/Malayalivartha