ലക്ഷ്മി നായര്‍ രാജിവെക്കണം, ഇല്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള; കോളേജ് ഭരണസമിതിയില്‍ ഭിന്നത

തമ്മിലടി രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലക്ഷ്മി നായരുടെ രാജി സംബന്ധിച്ച് ലോ അക്കാദമി ഭരണസമിതിയില്‍ ഭിന്നത. ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള. വിദ്യാര്‍ത്ഥി സമരം തുടരുന്ന സാഹചര്യത്തില്‍ ലക്ഷ്മി നായര്‍ രാജിവെക്കുകയാണ് വേണ്ടതെന്നും ഇന്ന് നടക്കുന്ന ചര്‍ച്ചയിലും സമവായമുണ്ടായില്ലെങ്കില്‍ താന്‍ രാജിവെച്ചൊഴിയുമെന്നാണ് അയ്യപ്പന്‍ പിള്ളയുടെ ഭീഷണി.
നേരത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ പ്രിന്‍സിപ്പളിന്റെ അധികാരം വെട്ടിക്കുറച്ചുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവുമായി ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള രംഗത്തെത്തിയിരുന്നു. ലോ അക്കാദമി പ്രിന്‍സിപ്പളിന്റെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും ഇന്റേണല്‍ മാര്‍ക്കിലടക്കം വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്ന കാര്യങ്ങളില്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും അയ്യപ്പന്‍ പിള്ള നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha