ചീഫ് സെക്രട്ടറിക്ക് മടുത്തു: ലിസിയുടെ വഴിയേ പോകുമോ?

ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന് ജോലി മടുത്തതായി സൂചന. മുഖ്യമന്ത്രിയുമായുള്ള പ്രശ്‌നങ്ങളാണ് പ്രധാന കാരണം. തികച്ചും മാന്യനായ ഉദ്യോഗസ്ഥനാണ് വിജയാനന്ദ്.. അറിയപ്പെടുന്ന ഗാന്ധിയന്‍ കമ്യൂണിസ്റ്റാണ് അദ്ദേഹം.നേരത്തെ വി എസ് മന്ത്രിസഭയുടെ കാലത്ത് ലിസി ജേക്കബും ഇതേ മട്ടില്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. വിജയാനന്ദിനെ മുഖ്യമന്ത്രി പരസ്യമായി തളളിയതാണ് പുതിയ പ്രകോപനം .ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അദ്ദേഹം പോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു.എന്നാല്‍ ജേക്കബ് തോമസിനെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജേക്കബ് തോമസിനെതിരായ ആരോപണം നേരത്തെ തളളിയതാണെന്നും ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിംഗ് നടത്തിയ കണ്ടെത്തലുകള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ.എ.എസുകാര്‍ ആവശത്തും ജേക്കബ് തോമസ് മറുവശത്തും നിന്നുകൊണ്ടുള്ള യുദ്ധം മുറുകുകയാണ്. ജേക്കബിനോട് കലഹിച്ച് ഐ എ.എസുകാര്‍ ഫയല്‍ എഴുത്ത് പോലും അവസാനിപ്പിച്ചു. ഫയല്‍ ക്യത്യസമയത്ത് ലഭിക്കാതിരുന്നാല്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബിനെ പിന്തുണക്കാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഐ.എ.എസുകാര്‍ പൂര്‍ണമായും സര്‍ക്കാരിനു എതിരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഭരണചക്രം തിരിക്കാന്‍ വിധിക്കപ്പെട്ട തനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ വിഷമം. ഐ.എ.എസുകാര്‍ കാണാറുള്ളത് മുഖ്യമന്ത്രിയെയല്ല. ചീഫ് സെക്രട്ടറിയെയാണ്. അവരുടെ പരാതികള്‍ക്ക് പരിഹാരം കാണേണ്ടതും ചീഫ് സെക്രട്ടറിയാണ്. സിവില്‍ സര്‍വീസുകാരെ സംരക്ഷിക്കാതിരുന്നാല്‍ അവര്‍ തന്നെ പഴിക്കുമെന്ന് ചീഫ് സെക്രട്ടറി പറയുന്നു.
ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂര്‍ണമായും മുഖവിലക്കെടുക്കുകയാണ് ചീഫ് സെക്രട്ടറി. ധനവകുപ്പിന്റെ പരിശോധന പൂര്‍ണ്ണമായും ശരിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഏതു കോടതിയില്‍ ചോദ്യം ചെയ്താലും ഫലം ഇതായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha