ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി

ലോ അക്കാദമി ലോ കോളെജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സിവില്‍ക്രിമിനല്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോളെജ്, വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കേറ്റിന് നിര്‍ദ്ദേശം നല്‍കണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
സ്വജനപക്ഷപാതം, ദുഷ്ഭരണം, അധികാര ദുര്‍വിനിയോഗം, അനധികൃത നിര്‍മ്മാണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ കോളെജ് ഭരണ സമിതിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കോളെജിനെ കുടുംബ സ്വത്തായി കൈകാര്യ ചെയ്യുകയാണെന്നും പരാതിയില്‍ ബിജെപി ഉന്നയിക്കുന്നു.
1974 ലെ കേരള സര്‍വ്വകലാശാല നിയമം പൂര്‍ണ്ണമായും ലംഘിച്ചാണ് കോളെജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭരണത്തിലുള്ള അമിത സ്വാധീനം ഉപയോഗിച്ച് അന്വേഷണം ഒഴിവാക്കാനാണ് കോളെജ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. അതിനാല്‍ ചാന്‍സിലര്‍ എന്ന അധികാരം ഉപയോഗിച്ച് കോളെജിന്റെ അംഗീകാരം റദ്ദ് ചെയ്യാന്‍ ഇടപെടണമെന്നാണ് ആവശ്യമെന്ന് കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha