വാഗമണ്ണില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

സത്യത്തില്‍ വാഗമണ്ണില്‍ സംഭവിച്ചതെന്ത് അധികൃതര്‍ കുഴങ്ങുന്നു. ആത്മഹത്യയോ അതോ. ഇടുക്കി വാഗമണ്ണില്‍ ആത്മഹത്യാമുനമ്പില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 1300 അടി താഴ്ചയില്‍ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് കൊണ്ടുവരാന്‍ ശ്രമം തുടങ്ങി. ഇന്നലെ മൂന്നു മണിയോടെ ബൈക്കിലാണ് രണ്ടുപേര്‍ സ്ഥലത്ത് എത്തിയത്.
വാഗമണില്‍ കണ്ടെത്തിയ ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ തൃപ്പൂണിത്തുറ തിരുവാങ്കുളം ഉദയംപേരൂര്‍ കണ്ടനാട് ടി.ടി.അരുണിന്റെ വാഹനമാണെന്നു കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടു മുതല്‍ അരുണിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പറയുന്നു. ഒരു സുഹൃത്തിനൊപ്പം ഇയാള്‍ ഉദയംപേരൂര്‍ നടക്കാവ് ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പുറപ്പെട്ടുവെന്നാണു ബന്ധുക്കള്‍ പറയുന്നത്.
ഇന്നു രാവിലെ പൊലീസും ഡിടിപിസി അധികൃതരും യുവാക്കളെ കാണാതായ പരിശോധന നടത്തി. മൊബൈല്‍ ഫോണിന്റെ ഒരു കഷ്ണവും, ചെരുപ്പും വാഗമണിലേക്കുള്ള പ്രവേശന കൂപ്പണും സ്ഥലത്തു നിന്നു കണ്ടെത്തി. യുവാക്കള്‍ താഴ്ചയിലേക്ക് ഊര്‍ന്നു പോയതിന്റെ പാടുകളുണ്ട്. ഇളംകുളത്ത് എടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്ഥാപനത്തിലാണു അരുണിനു ജോലി. ഇയാളോടൊപ്പം പോയ കൂട്ടുകാരന്‍ ആരാണെന്നു കണ്ടെത്തിയിട്ടില്ല. വിവരമറിഞ്ഞ് അരുണിന്റെ ബന്ധുക്കള്‍ വാഗമണിലെത്തി.
https://www.facebook.com/Malayalivartha