ട്രാഫിക് പൊലീസുകാരനു നേരെ തെരുവുനായയുടെ ആക്രമണം

കണ്ണൂരില്‍ ട്രാഫിക് പൊലീസുകാരനു നേരെ തെരുവുനായയുടെ ആക്രമണം. തിരക്കേറിയ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസുകാരനു തെരുവുനായുടെ ആക്രമണത്തില്‍ കടിയേറ്റത്. കണ്ണൂര്‍ ട്രാഫിക് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആര്‍.പി.അനീഷിനെയാണു തെരുവുനായ ആക്രമിച്ചത്. കാലിനു ഗുരുതരമായി പരുക്കേറ്റ അനീഷ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.
ഇന്നു രാവിലെ തെക്കിബസാറിലെ കക്കാട് ജംക്ഷനിലാണു സംഭവം. ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പുറകിലൂടെയെത്തിയ തെരുവുനായ് കാല്‍ കടിച്ചു പറിക്കുകയായിരുന്നു. യൂണിഫോം പാന്റ് അടക്കം കാലിന്റെ ഒരുഭാഗം കടിച്ചെടുത്ത തെരുവുനായില്‍നിന്ന് ഓടിക്കൂടിയ നാട്ടുകാരാണു പൊലീസുകാരനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്നു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാപകല്‍ പോലും തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ജനങ്ങള്‍ ഭീതിയിലാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്ത കോര്‍പ്പറേഷനെതിരെ പരാതി വ്യാപകമാണ്.
https://www.facebook.com/Malayalivartha






















