Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

ലക്ഷ്മിനായരുടെ ബിരുദം വ്യാജമോ: എല്‍എല്‍ബി പ്രവേശനം ചട്ടവിരുദ്ധമെന്ന് റിപ്പോര്‍ട്ട്

05 FEBRUARY 2017 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിയമബിരുദം സംശയത്തിന്റെ നിഴലില്‍. അവരുടെ എല്‍എല്‍.ബി. പ്രവേശനം ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിരുദം കഴിഞ്ഞവര്‍ക്ക് പഞ്ചവത്സര എല്‍എല്‍.ബി.യുടെ മൂന്നാം വര്‍ഷത്തില്‍ പ്രവേശനം നല്‍കുന്നതിന് കേരള സര്‍വകലാശാല ഇടക്കാലത്ത് തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ ആനുകൂല്യത്തിലാണ് ലക്ഷ്മി പഞ്ചവര്‍ഷ എല്‍എല്‍.ബി.യുടെ മൂന്നാം വര്‍ഷത്തില്‍ ചേരുന്നത്.
എന്നാല്‍, ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം തേടാതെയാണ് പഞ്ചവര്‍ഷ എല്‍എല്‍.ബി.ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദിച്ചത്. നിബന്ധനകള്‍ പാലിച്ചില്ല എന്നതിനാല്‍ ബാര്‍ കൗണ്‍സില്‍ ഇതിന് അനുമതി നിഷേധിച്ചു. ഇതോടെ ലാറ്ററല്‍ എന്‍ട്രി സംവിധാനം സര്‍വകലാശാലയും അവസാനിപ്പിച്ചു. നിയമവിരുദ്ധമായതിനാല്‍ തിരുവനന്തപുരം ലോ കോളേജ് അന്ന് എല്‍എല്‍.ബി.ക്ക് ലാറ്ററല്‍ എന്‍ട്രി നടപ്പാക്കിയില്ല.ലോ അക്കാദമി ഡയറക്ടറായ നാരായണന്‍ നായരാണ് ലാറ്ററല്‍ എന്‍ട്രി അനുവദിപ്പിക്കാന്‍ അന്ന് മുന്‍കൈയെടുത്തത്. മകള്‍ ലക്ഷ്മി നായരടക്കം ഏതാനും പേര്‍ അതുവഴി ലോ അക്കാദമിയില്‍ ചേര്‍ന്നു.
1984-85ലാണ് പഞ്ചവത്സര എല്‍എല്‍.ബി. തുടങ്ങുന്നത്. ഈ ബാച്ച് മൂന്നുവര്‍ഷമായപ്പോള്‍ ലാറ്ററല്‍ എന്‍ട്രിക്ക് അനുമതിനല്‍കി. ചരിത്രത്തില്‍ ബിരുദം നേടി ലക്ഷ്മി നായര്‍ വരുന്നതും ഈ വര്‍ഷം തന്നെ. ഇന്റേണല്‍ മാര്‍ക്കും മറ്റുമുള്ളതിനാല്‍ പാസാകാന്‍ എളുപ്പം പഞ്ചവത്സര കോഴ്‌സാണെന്ന പ്രത്യേകതയുമുണ്ട്.അവസാനവര്‍ഷ എല്‍എല്‍.ബി.ക്ക് പഠിക്കുമ്പോള്‍ത്തന്നെ ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ ചരിത്രവിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായി. ഇതിനിടെ ആന്ധ്രയിലെ വെങ്കിടേശ്വര സര്‍വകലാശാലയില്‍നിന്ന് ഹിസ്റ്ററി എം.എ. പാസായി. രണ്ടു കോഴ്‌സിന് ഒരേസമയം പഠിക്കാന്‍ വ്യവസ്ഥയില്ല. അങ്ങനെ പഠിച്ചാല്‍ കേരള സര്‍വകലാശാലാ നിയമപ്രകാരം ഇവിടെ പഠിച്ച കോഴ്‌സ് റദ്ദാകും. ഈ വ്യവസ്ഥയനുസരിച്ചും ലക്ഷ്മി നായരുടെ എല്‍എല്‍.ബി. ബിരുദത്തിന്റെ സാധുത ചോദ്യംചെയ്യപ്പെടുന്നു.
പഞ്ചവത്സര കോഴ്‌സിന്റെ മൂന്നാം വര്‍ഷത്തില്‍ ചേര്‍ന്നതിനാല്‍ പഞ്ചവത്സര കോഴ്‌സിലോ ത്രിവത്സര കോഴ്‌സിലോ ഇവരെ ഉള്‍പ്പെടുത്തേണ്ടത് എന്നത് സര്‍വകലാശാലയില്‍ തര്‍ക്കമായിരുന്നു. എല്‍എല്‍.ബി. സര്‍ട്ടിഫിക്കറ്റ് ലക്ഷ്മി നായര്‍ വാങ്ങിയതായി സര്‍വകലാശാലാ രേഖകളിലുമില്ല. എല്‍എല്‍.ബി. അവസാനവര്‍ഷത്തില്‍ ലക്ഷ്മി നായര്‍ക്ക് ഭേദപ്പെട്ട മാര്‍ക്കുണ്ടായിരുന്നു. റാങ്ക് നിശ്ചയിക്കാന്‍ അവസാനവര്‍ഷത്തെ മാര്‍ക്ക് മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചു. നാരായണന്‍ നായരുടെ സ്വാധീനമായിരുന്നു ഇതിനുപിന്നില്‍. ഇതിനെതിരേ ആദ്യവര്‍ഷം മുതല്‍ നല്ല മാര്‍ക്കുള്ള ഗവ. ലോ കോളേജ് വിദ്യാര്‍ഥികള്‍ കേസിനുപോയി അനുകൂല വിധി സമ്പാദിച്ചു. വ്യാജ നടപടികളിലൂടെ നേടിയ ബിരുദവുമായി പ്രിന്‍സിപ്പള്‍ കളിച്ച ലക്ഷ്മീ നായരെ എത്രയും പെട്ടെന്ന് ജയിലിലടക്കണമെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (10 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (11 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (11 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (11 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (11 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (12 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (12 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (12 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (12 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (12 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (12 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (13 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (13 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (14 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (14 hours ago)

Malayali Vartha Recommends