വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ് ലോ അക്കാഡമി സമരമെന്ന് എകെ ആന്റണി

കേരളത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ് ലോ അക്കാഡമിയിലെ സമരം എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ലോ അക്കാഡമിക്ക് മുന്നില്‍ കെ മുരളീധരന്റെ നിരാഹാര സമര വേദിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുരളീധരന്‍ നിരാഹാര സമരം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എന്നതിനപ്പുറം പ്രദേശത്തെ ജനപ്രതിനിധികൂടിയാണ് അദ്ദേഹം.
പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ശ്രമിക്കാതിരുന്ന അദ്ദേഹത്തിന്റെ പക്വതയെ അഭിനന്ദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമരവും ഉപവാസ സമരവും പൂര്‍ണമായും വിജയിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും എകെ ആന്റണി പറഞ്ഞു.
https://www.facebook.com/Malayalivartha
























