Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ലോ അക്കാഡമി പ്രശ്‌നം: കരുണാകരന്‍ പതിച്ചുകൊടുത്ത ഭൂമിക്ക് വേണ്ടിയാണ് മകന്‍ ഗേറ്റില്‍ നിരാഹാരം കിടക്കുന്നതെന്ന് കെ മുരളീധരനെ പരിഹസിച്ച് പിണറായി

06 FEBRUARY 2017 10:45 AM IST
മലയാളി വാര്‍ത്ത

ലോ അക്കാഡമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന കെ മുരളീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പതിച്ചു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാനാണ് മകന്‍ ഗേറ്റില്‍ നിരാഹാരം കിടക്കുന്നതെന്നും മുകളില്‍ ചെന്നിട്ടും തന്നെ മകന്‍ വിടില്ലല്ലോ എന്ന് അദ്ദേഹത്തിന്റെ ആത്മാവ് ഓര്‍ക്കുന്നുണ്ടാകുമെന്നും പിണറായി കളിയാക്കി. അച്ഛനെതിരേ പലതും പറഞ്ഞിട്ടുള്ള മകനാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം. ആത്മാവില്‍ വിശ്വാസമുള്ളവര്‍ എന്ന നിലയില്‍ അച്ഛന്റെ ആത്മാവ് എല്ലാം മുകളിലിരുന്ന് കാണുന്നുണ്ടെന്ന് മകന്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.
ലോ അക്കാഡമിക്ക് കൊടുത്ത ഭൂമി തിരിച്ചുപിടിച്ച് നടരാജപിള്ളയുടെ കുടുംബത്തിന് നല്‍കാന്‍ ഈ സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരന്‍ 1984 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ സ്ഥലം മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങി പരസ്യമായാണ് പതിച്ചു നല്‍കിയത്. അന്ന് അതിനെതിരേ ഒരു ശബ്ദവും ഉയര്‍ന്നിരുന്നില്ല. അതിനുശേഷം ഒട്ടേറെ സര്‍ക്കാരുകള്‍ വരികയും ചെയ്തു. അത്തരത്തിലുള്ളൊരു സ്ഥലം ഇപ്പോള്‍ ഏറ്റെടുത്ത് നടരാജന്‍ പിള്ളയുടെ കുടുംബത്തിന് നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പിണറായി ആവര്‍ത്തിച്ചു പറഞ്ഞു.
കേരളരൂപീകരണത്തിന് മുമ്പ് പട്ടം താണുപിള്ളയുടെ സര്‍ക്കാരില്‍ മന്ത്രിസഭയില്‍ നടരാജപിള്ള ഉണ്ടായിരുന്നു. എന്നാല്‍ ഭുമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ അന്ന് ഉണ്ടായില്ല. കേരള രൂപീകരണത്തിന് ശേഷം ഈ ഭൂമി ലോ അക്കാഡമിക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു. കൃഷിഭൂമി ആയിരുന്നതിനാല്‍ ഏതെങ്കിലും എതിര്‍പ്പുണ്ടായെങ്കില്‍ അക്കാര്യം അന്ന് കൃഷിമന്ത്രി ആയിരുന്ന എംഎന്‍ ഗോവിന്ദന്‍ നായര്‍ രേഖപ്പെടുത്തണമായിരുന്നു. പിന്നീടാണ് അത് കരുണാകരന്‍ പതിച്ചു നല്‍കിയത്.
എന്നാല്‍ കെ കരുണാകരന്‍ ഭൂമി പതിച്ചു നല്‍കിയത് ഗവര്‍ണര്‍ രക്ഷാധികാരിയായ സമിതിക്കാണെന്നും മുഖ്യമന്ത്രി, ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാര്‍ അടങ്ങിയതായിരുന്നു ഈ സമിതിയെന്നുമാണ് ഇതിന് മുരളീധരന്റെ മറുപടി. കെ കരുണാകരന്‍ ഇപ്പോഴും കേരളജനതയുടെ നേതാവാണെന്നും മുഖ്യമന്ത്രി സ്ഥാനം വിട്ടാല്‍ പിന്നെ പിണറായിയെ ആരും തിരിഞ്ഞു നോക്കുമെന്ന് വിചാരിക്കേണ്ടെന്നുമായിരുന്നു ഇതിന് മുരളീധരന്‍ തിരിച്ചു മറുപടി പറഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ പ്രതി പൊലീസ് പിടിയില്‍  (19 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല  (30 minutes ago)

പെണ്‍കുട്ടിയോട് അപമര്യാതയായി പെരുമാറിയ 54 കാരന് 14 വര്‍ഷം കഠിനതടവും 26,000 രൂപ പിഴയും വിധിച്ച് കോടതി  (43 minutes ago)

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ കോടികളുടെ തട്ടിപ്പ് കേസ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതി വിമര്‍ശനം  (50 minutes ago)

കൊച്ചിൻ ഷിപ്പ്യാഡിൽ അവസര പെരുമഴ 260 ഒഴിവുകൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം  (57 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്: ഒറ്റ ദിവസം കൊണ്ട് എംഡിഎംഎയും കഞ്ചാവുമടക്കം കൈവശം വച്ചതിന് 36 കേസുകള്‍  (1 hour ago)

ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

അജിത് ഡോവൽ ഇസ്റോയിൽ കണ്ടത് പ്രധാനാമന്ത്രിക്ക് കൈമാറി: ഫോണും നെറ്റുമില്ല നീക്കങ്ങൾ രഹസ്യം?  (1 hour ago)

അമൃതയെ കുറിച്ചും അഭിരാമിയെ കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നത്  (1 hour ago)

വെഞ്ഞാറമൂട് വിട്ട് അർഫാന്റെ ഉമ്മയും വാപ്പയും...! ഇപ്പോൾ കൊല്ലത്ത് ..!കൂട്ടകൊലപാതകം നടന്ന വീട് വില്പനയ്ക്ക്.! വീടിന്റെ അവസ്ഥ  (1 hour ago)

'വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട സഭയിൽ കത്തിക്കയറി ശിവൻകുട്ടി..! മൈക്ക് ഓഫാക്കി സ്പീക്കർ..! കൂക്കി വിളിച്ച് ബഷീർ MLA  (1 hour ago)

കേരളത്തിൽ വരും ദിവസങ്ങളിൽ മുട്ടൻ മഴ അറബിക്കടലിൽ സംഭവിക്കുന്നത് പ്രവചനം ഇങ്ങനെ...!  (1 hour ago)

ഫർസാന എവിടെ ഉമ്മ...! അർഫാനെ കാണാൻ ജയിലിൽ...! അവൻ കരച്ചിലോട് കരച്ചിൽ..! പച്ചക്കറി വിറ്റ് ഷെമി...!  (2 hours ago)

പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ തെന്നി വീണ് ശശി തരൂര്‍  (2 hours ago)

ശബരിമല നെയ്‌ക്കൊള്ള കേസില്‍ സുനില്‍കുമാര്‍ പോറ്റി പിടിയില്‍  (2 hours ago)

Malayali Vartha Recommends