Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ടോംസ് കോളേജിന് പൂട്ടുവീണു; സാങ്കേതിക സര്‍വ്വകലാശാലയുടെ സ്‌റ്റോപ്‌മെമ്മോ; നാളെ മുതല്‍ കോളേജ് തുറക്കില്ല 

06 FEBRUARY 2017 02:08 PM IST
മലയാളി വാര്‍ത്ത

ചെയര്‍മാന്റെ തോന്നിയ പ്രവര്‍ത്തനം ഇനി നടപ്പില്ല. കോളേജ് പൂട്ടിക്കെട്ടി. കോട്ടയം മറ്റക്കര ടോംസ് എന്‍ഞ്ചിനീയറിംഗ് കോളേജിന് സാങ്കേതിക സര്‍വ്വകലാശാല സ്‌റ്റോപ് മെമ്മോ നല്‍കി. നാളെ മുതല്‍ കോളേജ് അടച്ചിടും. നിലവിലെ വിദ്യാര്‍ത്ഥികളെ മറ്റു കോളേജുകളില്‍ പ്രവേശിപ്പിക്കുമെന്നും സര്‍വ്വകലാശാല അറിയിച്ചു.
നേരത്തെ മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സാങ്കേതിക സര്‍വകാലാശാലയില്‍ നിന്നും വ്യാജ അനുമതിപത്രം നേടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ടോംസ് കോളേജിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
അനുമതിയില്ലാതെയാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ അതീവഗുരുതരമാണ്. പരാതികള്‍ ഉചിതമായ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ടോംസ് കോളേജിന് 201617 വര്‍ഷത്തെ അഫിലിയേഷന്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍വകലാശാല തീരുമാനമെടുത്തിരുന്നില്ല. അതിനാല്‍ അനുമതിയും നല്‍കിയിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് രജിസ്ട്രാരുടെ അനുമതിപത്രം ലഭിച്ചതായും സര്‍വകലാശാല ഇമെയിലില്‍ അയച്ചു തരികയായിരുന്നു എന്നുമാണ് കോളേജ് അധികൃതരുടെ വാദം. ഈ അനുമതി പത്രത്തില്‍ ഒപ്പോ ക്യൂആര്‍ കോഡോ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് രജിസ്ട്രാറുടെ കണ്ടെത്തല്‍.
അഫിലിയേഷന്‍ അപേക്ഷ സംബന്ധിച്ച ഫയല്‍ കണ്ടിട്ടില്ലെന്ന് രജിസ്ട്രാര്‍ പറയുന്നു. ഉന്നത ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ അക്കാദമിക് വിഭാഗത്തില്‍ നിന്ന് അനധികൃതമായി ഇത്തരമൊരു അനുമതി നല്‍കിയതാണെന്ന് കരുതുന്നു. സര്‍വകലാശാലയുടെ ഇഗവേണിങ് സംവിധാനത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ടോംസ് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുത്തു. കോളേജിലെ സ്ഥിതി ഭയാനകമാണെന്നാണ് വനിതാ കമ്മീഷന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക പീഡനം നേരിട്ടുവെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.
കോളേജില്‍ സര്‍വകലാശാല നിയമപ്രകാരം വേണ്ട ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന് നേരത്തെ സാങ്കേതിക സര്‍വകലാശാല അന്വേഷണ സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മറ്റൊരു കെട്ടിടം കാട്ടി സര്‍വകലാശാലയെ കബളിപ്പിച്ചാണ് ടോംസ് കോളേജ് അംഗീകാരം നേടിയതെന്നും കണ്ടെത്തി. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ടോംസ് കോളേജ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ പീഡിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ക്കു തന്നെയാണ് കോളേജ് പൂട്ടിയതിന്റെ മുഴുവന്‍ ക്രെഡിറ്റും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (2 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (2 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (2 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (3 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (3 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (4 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (4 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (5 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (5 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (5 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (5 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (5 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (5 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (6 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends