വിവാഹ വേദിയില്‍ വരന്‍ കുഴഞ്ഞു വീണ് മരിച്ചു

വിവാഹ വേദിയില്‍ സങ്കടക്കടല്‍ ഒഴുക്കി വരന് ദാരുണന്ത്യം. വരന്‍ കുഴഞ്ഞുവീണ് മരിച്ചു. താലികെട്ടാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് വരന്‍ വസന്ത് കുമാര്‍ ( 28 ) മരണത്തിന് കീഴടങ്ങിയത്.
കര്‍ണാടകയിലെ തുമകുരു ജില്ലയിലായിരുന്നു നാടിനെ ദു;ഖത്തിലാഴ്ത്തിയ സംഭവം നടന്നത്. വേദിയില്‍ വിവാഹത്തിനുള്ള മതപരമായ ചടങ്ങുകള്‍ നടക്കവെ, വസന്ത് കുമാര്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഹൃദയാഘതമാണ് മരണ കാരണം. എം.ടെക് ബിരുദധാരിയായ വസന്ത്, യാതൊരുവിധ അസുഖ ലക്ഷണങ്ങളും നേരത്തെ കാണിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മധുഗിരിയില്‍ നിന്നുള്ള പെണ്‍കുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്.
https://www.facebook.com/Malayalivartha























