തത്ത ഇനി പുപ്പുലിയാകും: ജേക്കബ് തോമസിനെതിരായ നിയമോപദേശം മുഖ്യമന്ത്രി കൊട്ടയിലിടും

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന മൂന്നു കേസുകള്‍ കോടതി തള്ളിയതോടെ ആശ്വാസത്തിലായത് മുഖ്യമന്ത്രി പിണറായി വിജയന്‍.ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ടില്‍ ലഭിക്കുന്ന നിയമോപദേശം പരിഗണിക്കാനുള്ള നീക്കം മുഖ്യമന്ത്രി ഉപേക്ഷിക്കും.
സ്വന്തം നിലപാട് ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ മുഖ്യമന്ത്രി ഇനി ഐ.എ.എസുകാര്‍ക്കെതിരെ വടിയെടുക്കും.അതേസമയം ധന സെക്രട്ടറിക്കെതിരായ നീക്കങ്ങള്‍ ജേക്കബ് തോമസും കടുപ്പിക്കുന്നു. ചുരുക്കത്തില്‍ ഭരണം ഒരു വഴിക്ക് ആയേക്കും. സി പി ഐ പൂര്‍ണമായും ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ ഐ.എ.എസുകാര്‍ക്കിടയിലെ പിണക്കം സാരമായി ഭരണത്തെ ബാധിക്കും.
സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാകുന്ന ഉത്തരവാണ് മൂവാറ്റുപുഴ കോടതിയില്‍ നിന്നുണ്ടായത്. ജേക്കബ് തോമസിനെതിരെ കേസു കൊടുക്കുന്നവരെല്ലാം ഐ.എ.എസുകാരുടെ ബിനാമികളാണെന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസം. ധന സെക്രട്ടറിയെ മുഖ്യമന്ത്രി കണ്ടതായി പോലും നടിക്കുന്നില്ല. കോടതി വിധി ഐ എ എസുകര്‍ക്ക് വന്‍ പ്രഹരമായി മാറിയിരിക്കുകയാണ്. തുറമുഖ ഡയറക്ടര്‍ ആയിരിക്കെ ഡ്രജര്‍ വാങ്ങിയതിലും കുടകിലെ ഭൂമിയിലും സ്വകാര്യ സ്ഥാപനത്തില്‍ പഠിപ്പിക്കാന്‍ പോയതിലും അഴിമതി ഉണ്ടെന്ന ആരോപണങ്ങളാണ് കോടതി തള്ളിയത്.ഇതില്‍ ഡ്രജര്‍ വാങ്ങിയ കേസാണ് നിയമ ഉപദേശത്തിന് കൈമാറിയത്.
ധന സെക്രട്ടറിയുടെ നിലപാട് സര്‍ക്കാരിന് അനുകൂലമല്ല പല ഐ.എഎസുകാരും സര്‍ക്കാരിന് അനുകൂലമായ സ്റ്റാന്റല്ല സ്വീകരിക്കുന്നത്. ധന പരിശോധനാ വിഭാഗം ചിലരുടെ കൈയിലെ ചട്ടുകമാണെന്ന് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ പറയുന്നു. വിജിലന്‍സ് തീര്‍പ്പാക്കിയ വിഷയം എന്തിന് ധന പരിശോധനാ വിഭാഗം പരിഗണിക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.
ജേക്കബ് തോമസിനെതിരായ 3 ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളിയതോടെ തത്ത ഇനി പുലിയാകും. തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി, വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു, കര്‍ണ്ണാടകത്തില്‍ വനഭൂമി കൈയ്യേറി തുടങ്ങിയ പരാതികളാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത്.
തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്നായിരുന്നും ഡ്രെഡ്ജര്‍ വാങ്ങിയതില്‍ 15 കോടി നഷ്ടമുണ്ടാക്കിയെന്നായിരുന്നു പരാതി. പൊതുപ്രവര്‍ത്തകരുടെ ഹര്‍ജികള്‍ക്കു പുറമേ തുറമുഖങ്ങളുടെ ആഴംകൂട്ടാന്‍ വിദേശ കമ്പനിയില്‍ നിന്നു ഡ്രഡ്ജര്‍ വാങ്ങിയതില്‍ ജേക്കബ്ബ് തോമസ് രണ്ടര കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. അവധിയെടുത്ത് കോളേജില്‍ പഠിപ്പിച്ച് പണമുണ്ടാക്കിയെന്ന ഹര്‍ജിയും തള്ളി . കുടകിലെ അനധികൃത ഭൂമി ഇടപാട് സംബന്ധിച്ച ഹര്‍ജിയും തള്ളി . മറ്റൊരു ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 15ലേക്ക് മാറ്റി .
https://www.facebook.com/Malayalivartha


























