വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന, കോളിച്ചാൽ മൊട്ടയം കൊച്ചിയിലെ ബി.പി.ശോഭന (53) മരിച്ചു. എലിക്കു വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നെന്ന് പറയുന്നു. ഈ ഗ്ലാസിൽ വെള്ളംകുടിച്ചതാണത്രേ മരണകാരണം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവ് സജീവൻ. മക്കൾ: സനീഷ്, സചിത്ര.
"
https://www.facebook.com/Malayalivartha
























