വലഞ്ഞ് യാത്രക്കാർ.... കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു....

ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലില്‍ അണ്ടര്‍പാസേജ് നിര്‍മ്മിക്കാനുള്ള നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി. നടാല്‍ ഒ കെ യു പി സ്‌കൂളിന് സമീപത്ത് അടിപ്പാത നിര്‍മിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി പല ഭാഗങ്ങളിലും അധിക സര്‍വ്വീസ് നടത്തുന്നത് ദുരിതത്തിന് താത്കാലിക ആശ്വാസമേകി.
ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ പൂര്‍ണ്ണമായും ഇന്ന് രാവിലെ മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























