വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത: ജാതി വരുമാന നേറ്റിവിറ്റി സെര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി

ഇടപാടുകള്‍ക്ക് സാക്ഷ്യപത്രങ്ങളുടെ ആവശ്യം വളരെ കൂടുതലായ സാഹചര്യത്തില്‍ സംസ്ഥാനത്തിനകത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ജാതി, വരുമാനം, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു. ആറുമാസമായിരുന്ന ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലവാധി മൂന്ന് വര്‍ഷമാക്കി. വരുമാന സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷവും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് അജീവനാന്തവും ഉപയോഗിക്കാം. വിദ്യാര്‍ഥികളും രക്ഷിതാക്കളും റവന്യു ജീവനക്കാരും സര്‍ട്ടിഫിക്കറ്റ്‌നുവേണ്ടി അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ സംയുക്ത യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.
പുതുക്കിയ കാലവധി തീരുംവരെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പി ഉപയോഗിക്കാം . പരീക്ഷകള്‍ കഴിഞ്ഞ് പ്രവേശനം ഉറപ്പായ ശേഷം ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവിധത്തില്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ നിയമങ്ങള്‍ കൊണ്ടുവരും.
വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ കാലാവധിയില്‍ മാറ്റമുള്ളൂ .അതിനാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അത്തരം ആവശ്യങ്ങള്‍ക്ക് മൂന്ന് സര്‍ട്ടിഫിക്കറ്റുകളുടെയും കാലവാധി പഴയതുപോലെ തുടരും.
സംസ്ഥാനത്ത് എന്‍ജിനിറയിങ്, മെഡിക്കല്‍ പ്രവേശന സമയമായതിനാല്‍ നൂറുകണക്കിന് അപേക്ഷകളാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി റവന്യൂ വകുപ്പ് ഓഫീസുകളില്‍ ദിവസവും എത്തുന്നത്. സ്‌കൂള്‍ കോളേജ് പ്രവേശന ആവശ്യങ്ങള്‍ക്ക് ജൂണ്‍, ജൂലൈ മാസങ്ങളിലും സമാന അവസ്ഥയാണ്. പലപ്പോഴും രക്ഷിതാക്കളും വിദ്യാര്‍ഥികളും നിരവധി തവണ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടിവരുന്നു . ഇത് കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിനു ഇടയാക്കുന്നു
എന്‍ജിനിയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടതില്ലെന്നും പകരം അപേക്ഷകന്റെ സത്യവാങ്മൂലം മതിയെന്നും യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ ചേമ്പറില്‍ ചേര്‍ന്നയോഗത്തില്‍ മന്ത്രി എ കെ ബാലന്‍, പട്ടികജാതി പട്ടിക വര്‍ഗ വികസനവകുപ്പ്, വിദ്യാഭ്യാസ, റവന്യു വകുപ്പ് മേധാവികളും പ്രവേശന പരീക്ഷാ കമീഷണറും പങ്കെടുത്തു. സര്‍ട്ടിഫിക്കറ്റുകളുടെ കാലവധി നീട്ടാനും ഫോട്ടോ കോപ്പികള്‍ ഉപയോഗിക്കുന്നതിനുമുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് റവന്യുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. .
https://www.facebook.com/Malayalivartha
























