ലോ അക്കാഡമി സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു

ലോ അക്കാഡമി സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു. മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (68) ആണ് മരിച്ചത്. സംഘര്‍ഷം കണ്ടു നില്‍ക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ലോ അക്കാഡമിക്ക് മുന്നിലെ സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകനുള്‍പ്പെടെ രണ്ടു വിദ്യാര്‍ത്ഥികള്‍ ദേഹത്തു പെട്രോള്‍ ഒഴിച്ചു ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി. നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ കയറിയ എ.ബി.വി.പി പ്രവര്‍ത്തകന്‍ ഷിമിത്തിനെ താഴെയിറക്കിയിരുന്നു.
ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയതിന് പിന്നാലെയാണ് കെ.എസ്.യു പ്രവര്‍ത്തകനുള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചത്.
മരത്തില്‍ കയറിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ അഞ്ച് മണിക്കൂറിന് ശേഷമാണ് അനുനയിപ്പിച്ച് താഴെയിറക്കിയത്. നേരത്തെ സബ്കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ഇയാള്‍ താഴെ ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വൈകുന്നേരം ആറ് മണിയോടെയാണ് ഇയാള്‍ താഴെയിറങ്ങിയത്.
https://www.facebook.com/Malayalivartha
























