ലോ അക്കാദമി മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുന്നു:: രാജി എന്ന വാക്കില്‍ കടിച്ചുതൂങ്ങേണ്ടെന്ന് കാനം; വിദ്യാര്‍ഥി സമരം വിജയിച്ചുവെന്ന് മന്ത്രി സുനില്‍കുമാര്‍

ഇരു കൂട്ടരും സുല്ലിട്ടു. ലോ ആക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സമരം 29 -ാം ദിവസത്തിലേക്കെത്തുമ്പോള്‍ ഇരുപക്ഷക്കാരും സമരം തീര്‍ക്കാമെന്ന ഒത്തുതീര്‍പ്പിലേക്കെത്തുന്നു. ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം വിജയിച്ചുവെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി രാവിലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മന്ത്രിയുടെ പരാമര്‍ശം. വിദ്യാര്‍ഥികള്‍ മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് സമരം നടത്തിയത്. ചൂഷണത്തിനെതിരായ സമരം വിജയത്തിലെത്തി. സമരം വൈകാതെ ശുഭകരമായി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിക്കാനുളള സാഹചര്യമാണ് നിലവിലുളളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. പുതിയ പ്രിന്‍സിപ്പലിനായി മാനെജ്‌മെന്റ് പരസ്യം നല്‍കിയത് അനുകൂല സാഹചര്യമാണ്. രാജി എന്ന വാക്കില്‍ പിടിച്ചുതൂങ്ങേണ്ടതില്ലെന്നും കാനം വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രി നടത്തുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് ഇരുവരും വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രിന്‍സിപ്പല്‍ നിയമനകാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ വേണം, കൂടാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയ പ്രിന്‍സിപ്പാളിനെ കൊണ്ടുവന്നാല്‍ സമരം അവസാനിപ്പിക്കാമെന്നും സമരം ചെയ്യുന്ന വിദ്യാര്‍ഥികളും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പ്രിന്‍സിപ്പല്‍ വരുമെന്ന് ഉറപ്പ് നല്‍കിയാല്‍ സമരം പിന്‍വലിക്കുമെന്ന് എഐഎസ്എഫും അറിയിച്ചു. സമരത്തിന് പരിഹാരം തേടി വിദ്യാഭ്യാസമന്ത്രിയും വിദ്യാര്‍ഥി സംഘടനാ നേതാക്കളും തമ്മിലുളള ചര്‍ച്ച നടക്കുകയാണ്.കെ.മുരളീധരന്‍ എംഎല്‍എ ലോ അക്കാദമിയില്‍ നടത്തുന്ന നിരാഹാരസമരവേദിയില്‍ ഇന്ന് ഉമ്മന്‍ചാണ്ടി എത്തിയിരുന്നു. അവശനായ കെ.മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് അറിയുന്നത്. ബിജെപി നേതാവ് രാജേഷിന്റെ നിരാഹാരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ലോ അക്കാദമി പ്രശ്‌നത്തില്‍ നടപടികളാണ് വേണ്ടതെന്ന് സിപിഐ നേതാവും കഴിഞ്ഞ വിഎസ് സര്‍ക്കാരിലെ റവന്യു മന്ത്രിയുമായിരുന്ന കെ.പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാരില്‍ നിന്നും നടപടികളാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാരിനെ ഈ സര്‍ക്കാര്‍ മാതൃകയാക്കണം. വിഎസ് സര്‍ക്കാരിന്റെ കാലത്ത് നെടുമ്പാശേരി, കൊരട്ടി, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഭൂമി തിരിച്ചുപിടിച്ചിട്ടുണ്ടെന്നും കെപി രാജേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























