ലക്ഷ്മിനായര്‍ തോറ്റു സമരക്കാര്‍ വിജയിച്ചു... വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജുമെന്റും സര്‍ക്കാരും അംഗീകരിച്ചു; 29 ദിവസം നീണ്ടു നിന്ന സമരത്തിന് പരിസമാപ്തി

കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായത്.
കേരള ലോ അക്കാഡമി ലോ കോളേജിലെ പ്രിന്‍സിപ്പലായ ശ്രീമതി ലക്ഷ്മി നായരെ ഗവേണിങ് കൗണ്‍സില്‍ തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റി. യൂണിവേഴ്‌സിറ്റി നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു.
മാനേജ്‌മെന്റ് ഈ ഉറപ്പില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതുമായിരിക്കും.
https://www.facebook.com/Malayalivartha
























