ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരായ ഹര്‍ജി തള്ളി

ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ സ്ഥാനത്തു നിന്നു മാറ്റാന്‍ നടപടിക്രമം ലംഘിച്ച് പ്രവര്‍ത്തിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂര്‍ത്തിവച്ചു തുടങ്ങിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഈ പരാതികളെല്ലാം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് അറിയച്ചതോടെയാണ് കോടതി ഹര്‍ജി തള്ളിയത്.
https://www.facebook.com/Malayalivartha