ഐഒസി പ്ലാന്റിലെ സമരത്തെ തുടര്‍ന്ന് പാചകവാതകവിതരണം പ്രതിസന്ധിയില്‍

ഐഒസി ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിങ്ങ് പ്ലാന്റിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ആകാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുന്നു.
അഞ്ച് ദിവസമായി തുടരുന്ന സമരത്തില്‍ ഇതുവരെ തീരമാനമായില്ല. ഇതോടെ മധ്യകേരളത്തിലെ ജില്ലകളിലെ വിതരണക്കാരുടെ പക്കല്‍ പാചകവാതസിലിണ്ടറുകളുടെ ശേഖരം കുറഞ്ഞു തുടങ്ങി. 150 മുതല്‍ 170 വരെ ലോഡ് പാചകവാതകമാണ് പ്ലാന്റില്‍ നിന്ന് ദിവസേന വിവിധ ജില്ലകളിലേക്ക് പോയിരുന്നത്.
മധ്യകേരളത്തിലെ അഞ്ച് ജില്ലകളിലേക്ക് പാചകവാതകവിതരണം നടക്കുന്നത് ഐഒസിയുടെ ഉദയംപേരൂരിലെ പ്ലാന്റില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച പ്ലാന്റില്‍ അറ്റകുറ്റ പണി നടത്തുന്നതിനിടെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ തൊഴിലാളിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ കിട്ടാത്ത അവസ്ഥയുണ്ടായി. ഇതേത്തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha