വാര്‍ഷിക പദ്ധതിയില്‍ 2500 കോടി രൂപയുടെ വര്‍ധന

2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മുന്‍ വര്‍ഷത്തേക്കാള്‍ 2500 കോടി രൂപയുടെ വര്‍ദ്ധനവാണുള്ളത്. കേന്ദ്രസഹായം കൂടി ചേര്‍ത്താല്‍ 34538.95 കോടി രൂപയാകും ഇത്തവണത്തെ വാര്‍ഷിക പദ്ധതി.
ആകെ പദ്ധതി വിഹിതത്തിന്റെ 23.5 ശതമാനം തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. അതുപ്രകാരം 6227.5 കോടിരൂപയാണ് ഈ വര്‍ഷത്തെ വിഹിതം. കഴിഞ്ഞതവണ ഇത് 5500 കോടി രൂപയായിരുന്നു. പദ്ധതി വിഹിതത്തില്‍ 13.23 ശതമാനത്തിന്റെ വര്‍ദ്ധനവാണു ഇത്തവണ വരുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ പട്ടികവര്‍ഗ ജനസംഖ്യ 1.45 ശതമാനമാണെങ്കിലും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയ്ക്കായി 2.83 ശതമാനം തുകയാണ് നീക്കിവച്ചിട്ടുള്ളത്(751.08 കോടി രൂപ). പട്ടികജാതി ജനസംഖ്യ 9.1 ശതമാനം ആണെങ്കിലും 9.81 ശതമാനം തുക നീക്കിവച്ചിട്ടുണ്ട്(2599.65 കോടി രൂപ).
https://www.facebook.com/Malayalivartha