വീണാ ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ സി.പി.എം

ആറന്‍മുള എം.എല്‍.എ വീണാ ജോര്‍ജിനെതിരെ സി.പി.എമ്മില്‍ പടനീക്കം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ശിവദാസന്‍ നായര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വാദിക്കാന്‍ പണം നല്‍കണമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് എംഎല്‍ എ അവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ച ജില്ലാ സെക്രട്ടറിയെറ്റില്‍ വന്നപ്പോഴാണ് അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
ജയിക്കാന്‍ വേണ്ടി പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുകയും അതിനു ശേഷം പാര്‍ട്ടിയെ അവഗണിക്കുന്ന രീതിയിലാണ് വീണാ ജോര്‍ജ് പെരുമാറുന്നു എന്നതാണ് പ്രധാന ആരോപണം. പാര്‍ട്ടി നേതാക്കള്‍ വിളിച്ചാല്‍ എംഎല്‍എ ഫോണ്‍ എടുക്കാറില്ലെന്നും ഒരിക്കല്‍ പോലും തിരികെ വിളിക്കാനുള്ള മാന്യത കാണിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറിയെറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികളില്‍ സ്ഥലം എംഎല്‍എ വരാമെന്ന് ഏറ്റതിന് ശേഷം ഒരിക്കലും വരാറില്ല.
എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നടത്തുന്ന എല്ലാ പരിപാടികളിലും വീണാ ജോര്‍ജ് പങ്കെടുക്കുന്നുണ്ട്. തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത് .തിരുവല്ലയില്‍ നിന്നുള്ള സെക്രട്ടറിയേറ്റ് അംഗം സനല്‍കുമാറാണ് കൂടുതല്‍ വിമര്‍ശനം നടത്തയത്
വീണാ ജോര്‍ജ് സമുദായത്തിന്റെ പേരില്‍ വോട്ട് തേടി എന്ന് അരോപിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന കെ. ശിവദാസന്‍ നായരുടെ പോളിങ് ഏജന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ വി ആര്‍ സോജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് തള്ളണമെന്ന് ആവശ്യപ്പെട്ട് എംകെ ദാമോദരന്‍ മുഖേന വീണ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ഈ കേസ് നടത്താനാണ് വീണ മൂന്നരലക്ഷം രൂപ അനുവദിക്കണമെന്ന് പറഞ്ഞത് .എംഎല്‍എയ്ക്ക് ഒരു സഹായവും നല്‍കേണ്ട കാര്യമില്ലെന്ന് സെക്രട്ടറിയേറ്റംഗങ്ങള്‍ പറഞ്ഞെങ്കിലും മൂന്നരലക്ഷം രൂപ നല്‍കാന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തീരുമാനമെടുത്തു.
https://www.facebook.com/Malayalivartha