ലക്ഷ്മി നായര്‍ക്ക് തിരുവനന്തപുരം സബ് കോടതിയുടെ നോട്ടിസ്

ഇനി കോടതിയിലേക്ക്. ലക്ഷ്മി നായര്‍ക്ക് തിരുവനന്തപുരം സബ് കോടതിയുടെ നോട്ടിസ്. അക്കാദമിയില്‍ ക്രമക്കേട് നടക്കുന്നുവെന്ന ബി.ജെ.പിയുടെ പരാതിയിലാണ് നടപടി. അക്കാദമിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വി.മുരളീധരനാണ് ഹര്‍ജി നല്‍കിയത്. വിദ്യാഭ്യാസമന്ത്രി, വൈസ് ചാന്‍സലര്‍ എന്നിവരുള്‍പ്പെടെ 30 പേര്‍ മറുപടി നല്‍കണം
ലോഅക്കാദമിയിലെ സമരം ഇന്ന് അവസാനിച്ചിരുന്നു. ഇടതുമുന്നണിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ച ശേഷമാണ് ലോ അക്കാദമി സമരം ഇരുപത്തിയൊമ്പതാംനാള്‍ അവസാനിച്ചത്. സി.പി.എമ്മിന്റെ മാനേജ്‌മെന്റ് അനുകൂല നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊപ്പം സി.പി.ഐയും അണിനിരന്നു. പോര്‍മുഖത്ത് ഒടുവിലെത്തി, സമരം തീര്‍ക്കുന്നതിന്റെ നേട്ടം ഒറ്റക്കു സ്വന്തമാക്കാനുള്ള എസ്.എഫ്.ഐയുടെ ശ്രമം മറ്റുവിദ്യാര്‍ഥി സംഘടനകള്‍ വാശിയോടെ നേരിട്ടു.
https://www.facebook.com/Malayalivartha
























