എം.ആർ അജിത്കുമാറിനെതിരെ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയില്ല...

എം.ആർ അജിത്കുമാറിനെതിരെ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയില്ല. സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങി തുടരന്വേഷണത്തിനായി കേസിലെ ഹരജിക്കാരനായ അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജിന് വീണ്ടും പരാതി നൽകാമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എം.ആർ അജിത് കുമാറിനും ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി ഉത്തരവ്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആർ. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തുടർനടപടിക്ക് ഉത്തരവിട്ടത് സർക്കാറിന്‍റെ മുൻകൂർ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നേരത്തെ നെയ്യാറ്റിൻകര പി. നാഗരാജിന്റെ പരാതിയിലാണ് വിജിലൻസ് കോടതി എ.ഡി.ജി.പിക്കെതിരെ തുടർ നടപടിക്ക് ഉത്തരവിട്ടത്.
"https://www.facebook.com/Malayalivartha

























