അതുക്കും മേലെ എത്താന്‍ ലക്ഷ്മീ നായര്‍ പണി തുടങ്ങി...ലക്ഷ്മി നായര്‍ ഇനി ഡയറക്ടര്‍ സ്ഥാനത്തേക്ക്

പ്രിന്‍സിപ്പലിനു മുകളില്‍ ലോ അക്കാദമിയുടെ ഡയറക്ടറായി ലക്ഷ്മി നായര്‍ ചുമതലയേല്‍ക്കും.. ഇതില്‍ നിയമതടസമുണ്ടെങ്കില്‍ നാരായണന്‍ നായര്‍ സയറക്ടര്‍ സ്ഥാനം രാജിവയ്ക്കും. ഇതിന്റെ ആദ്യ സൂചന അദ്ദേഹം നല്‍കിക്കഴിഞ്ഞു.ലക്ഷ്മി നായര്‍ രാജിവച്ചത് അല്ലെന്നും പ്രശ്‌നം തീര്‍ക്കാന്‍ മാറി നിന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമരം തീര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.
സര്‍വകലാശാലാ നിയമങ്ങള്‍ അനുസരിച്ച് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്നും നാരായണന്‍ നായര്‍ പറഞ്ഞു. അതിനുള്ള വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
ലോ അക്കാദമി ഒരു സ്വകാര്യ സ്ഥാപനമാണ്. അവിടെത്തെ പ്രിന്‍സിപ്പലിനുമേല്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ല. ഇക്കാര്യം ആദ്യം മുതല്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്.ലക്ഷ്മി നായരെ സര്‍ക്കാരിനു നീക്കം ചെയ്യണമെങ്കില്‍ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണം.
സമരം പിന്‍വലിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയതില്‍ സര്‍ക്കാരിനു നിര്‍ണായക സ്വാധീനവുണ്ട്. സമരം നീട്ടികൊണ്ടു പോയാല്‍ റവന്യൂ വകുപ്പ് അക്കാദമി സ്ഥലം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് സി പി എം നേതാക്കള്‍ നാരായണന്‍ നായരെ അറിയിച്ചിരുന്നു.ഇത് നായരെ പരിഭ്രാന്തനാക്കി.
കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. മന്ത്രി സുനില്‍ കുമാറിനെ തന്നെ പിണറായി രംഗത്തിറക്കിയത് അങ്ങനെയാണ്. രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ചര്‍ച്ചക്ക് ചെല്ലാന്‍ മുഖ്യമന്ത്രി സുനില്‍ കുമാറിനു നിര്‍ദ്ദേശം നല്‍കിയത്.അത് സുനില്‍കുമാര്‍ അനുസരിച്ചു. കര്‍ശന നിലപാട് തുടര്‍ന്ന സി പി ഐ അങ്ങനെ ഒതുങ്ങി. പിണറായിയുടെ തന്ത്രത്തില്‍ വീഴുകയായിരുന്നു സുനില്‍ കുമാര്‍. ലക്ഷ്മി നായര്‍ ഡയറക്ടറായാല്‍ പഴയ വിവാദങ്ങള്‍ പുനരാരംഭിക്കും. ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന് സ്ഥാപനത്തിന്റെ ഉടമസ്ഥനു മേല്‍ എന്തു ചെയ്യാനാവും?
https://www.facebook.com/Malayalivartha
























