അച്ഛനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനി ടിപ്പറിടിച്ചു മരിച്ചു

ചങ്ങനാശേരിയില്‍ അച്ഛനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥിനി ടിപ്പറിടിച്ചു മരിച്ചു. വടവാതൂര്‍ ഗിരിദീപം കോളജിലെ ബിസിഎ വിദ്യാര്‍ഥിനി കുമരങ്കരി കാട്ടടി മാത്യുവിന്റെ (റെജി) മകള്‍ ടിനു മാത്യു(19)ആണ് മരിച്ചത്. എതിരേ ടിപ്പര്‍ വരുന്നത് കണ്ട് മാത്യു ബൈക്ക് വെട്ടിച്ചപ്പോള്‍ ടിനു റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ടിപ്പറിന്റെ ചക്രത്തിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ടിനുവിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് കുഞ്ഞുമോള്‍ (മിത്രക്കരി, മോളിപ്പട വില്‍). ഏകസഹോദരി ടിന്‍സി (സിഎ വിദ്യാര്‍ഥിനി)
https://www.facebook.com/Malayalivartha


























