Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉയരങ്ങള്‍ കീഴടക്കി വില്ലേജ് ഓഫീസിലേക്ക്

10 FEBRUARY 2017 10:58 AM IST
മലയാളി വാര്‍ത്ത

ചങ്ങനാശേരി മാടപ്പള്ളി വില്ലേജ് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് പത്ത് മീറ്റര്‍ ഉയരത്തില്‍ പടികള്‍ കയറി വേണം ഓഫീസിലെത്താന്‍. റോഡില്‍നിന്നും പത്തുമീറ്റര്‍ ഉയരത്തിലാണ് തെങ്ങണയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. കുത്തനെയുള്ള പടികള്‍ ചവിട്ടിയാണ് ദിവസവും വിവിധ ആവശ്യങ്ങളുമായി ആളുകള്‍ വില്ലേജ് ഓഫീസില്‍ എത്തുന്നത്. പ്രായമായവരുള്‍പ്പെടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകളെ ഇതു വലയ്ക്കുന്നുണ്ട്. പ്രതിസന്ധികള്‍ തരണം ചെയ്ത് വില്ലേജ് ഓഫീസില്‍ എത്തുമ്പോള്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്തില്ലെങ്കില്‍ ആളുകളുടെ പ്രയാസം ഇരട്ടിയാകും. അതിനാല്‍ ടെലിഫോണ്‍ ബന്ധം പുന:സ്ഥാപിക്കുകയോ ലിഫ്റ്റ് സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഇങ്ങനെ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് കരുതി അര്‍ഹമായ പല സേവനങ്ങളും വേണ്ടെന്ന് വയ്ക്കുകയാണ് നാട്ടുകാര്‍. ഇതിനു പരിഹാരമെന്നോണം ഓഫീസില്‍ ആറുമാസമായി വിച്ഛേദിച്ച നിലയിലുള്ള ടെലിഫോണ്‍ ബന്ധമെങ്കിലും പുന:സ്ഥാപിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ഓഫീസില്‍ ഉദ്യോഗസ്ഥന്‍ ഉണ്ടോ എന്ന് വിളിച്ച് ചോദിച്ചതിനു ശേഷം പടികള്‍ കയറി ഇറങ്ങിയാല്‍ മതിയല്ലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ടെലിഫോണ്‍ ബന്ധം പുന:സ്ഥാപിക്കുവാന്‍ സാധ്യമല്ലെങ്കില്‍ അകലെനിന്ന് കാണുന്ന രീതിയില്‍ വില്ലേജ് ഓഫീസര്‍ ഉണ്ട് / ഇല്ല എന്നെഴുതിയ ഒരു ഫ്‌ലക്‌സ് ബോര്‍ഡെങ്കിലും ഓഫീസിന് മുമ്പില്‍ വയ്ക്കണമെന്നും നാട്ടുകാര്‍ പറയുന്നു. വില്ലേജ് ഓഫീസറുടെ മൊബൈല്‍ നമ്പര്‍ തിരക്കി തഹസീല്‍ദാറെ വിളിച്ച സംഭവവും അടുത്തിടെ ഇവിടുണ്ടായി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ ഇടപെടണമെന്നും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിനുള്ള വില്ലേജ് ഓഫീസുകളില്‍ ജനത്തിന് സുഗമമായി കടന്നു ചെല്ലുന്നതിനുള്ള മാര്‍ഗം ഒരുക്കണമെന്നും ആവശ്യക്കാര്‍ അധികൃതരോട് ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (48 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends