Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം മാറി മറിയുന്നു... ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ, തിരിച്ചടി നൽകുന്നത് പരിഗണനയിൽ, ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന


യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.... ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണം... ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു, യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ച് മോ​ദി


ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു, തീ നിയന്ത്രണവിധേയം...


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..

വെടി എന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ല ഞങ്ങള്‍.. എസ്എഫ്ഐയെ വെല്ലുവിളിച്ച് അരുന്ധതി!

11 FEBRUARY 2017 12:43 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നാടകം കാണാനെത്തിയ യുവാവിനെയും വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികളെയും മര്‍ദ്ദിച്ച എസ് എഫ് ഐക്കെതിരെ എസ് എഫ് ഐ പ്രവര്‍ത്തകയും ഗവേഷക വിദ്യാര്‍ഥിയുമായ ബി അരുന്ധതി. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അരുന്ധതി പ്രതികരിച്ചിരിക്കുന്നത്.

ഈ പോസ്റ്റിനടിയില്‍ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യൂണിറ്റിനെ ന്യായീകരിക്കാന്‍ എത്തുന്നവരുടെ ശ്രദ്ധക്ക്; മൂന്നു വര്‍ഷത്തെ അനുഭവങ്ങള്‍ മുഴുവന്‍ ഞാന്‍ എഴുതിത്തുടങ്ങിയാല്‍ നിങ്ങള്‍ക്ക് വല്ലാത്ത ക്ഷീണമാവും. മിണ്ടാതെ വണ്ടി വിട്ടോളൂ - ഇങ്ങനെയൊരു കമന്റും പോസ്റ്റിന് തൊട്ടുതാഴെയായി അരുന്ധതി ചേര്‍ത്തിട്ടുണ്ട്. ഇനി പോസ്റ്റിലേക്ക്.



വലത്തേക്ക് നടന്നാല്‍ സെക്രട്ടേറിയറ്റ്. ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ. ആഞ്ഞുപിടിച്ച് പതിനഞ്ച് മിനിറ്റ് നടന്നാല്‍ രാജ്ഭവന്‍. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം വിദ്യാര്‍ഥികളെയെങ്കിലും സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം നടത്താന്‍ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

മുഴുവന്‍ വിദ്യാര്‍ഥികളെയും സമരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാർട്ടികളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് തടയുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന സംഘടന മെമ്പര്‍ഷിപ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ആയിരം പിരിവുകള്‍. ക്ലാസില്‍ കയറി ചോദ്യവും ഉത്തരവുമില്ലാതെ വിദ്യാര്‍ഥികളെ വലിച്ചിറക്കാനാണ് സംഘടനയുടെ കമ്മിറ്റികള്‍.



ഡിപാര്‍ട്മെന്റ് കമ്മിറ്റിയിലേക്കും യൂണിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത പ്രത്യയശാസ്ത്ര ബോധമോ, സംഘടനാ ബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്. ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും നില്‍ക്കുന്ന ചേച്ചിമാര്‍ മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു. ശേഷിക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും നിശ്ശബ്ദത പാലിക്കുന്നു. ഒച്ചയിടുന്ന പെണ്ണുങ്ങള്‍ വേശ്യകളായി മുദ്രകുത്തപ്പെടുന്നു.

ചോദ്യം ചെയ്യുന്നവരെ രണ്ടുതരത്തിലാണ് നേരിടുക, ഒന്നുകില്‍ ഏതെങ്കിലും കമ്മിറ്റിയില്‍ അധികാരമുള്ള ഒരു സ്ഥാനം. അല്ലെങ്കില്‍ തല്ല്. രണ്ടും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പെണ്‍കുട്ടികളെ കൈവെക്കാറില്ല. തല്ലാന്‍ മാത്രമില്ല പെണ്ണ് എന്ന ധാരണ കൊണ്ടും കേസ് വേറെ വരുമെന്ന പേടി കൊണ്ടും. എന്താണ് പ്രതിവിധി? സംഘടനാനേതൃത്വത്തെ അടിമുടി അഴിച്ചുപണിതാല്‍ കുട്ടികള്‍ അവരുടെ ഒതുക്കിവെച്ച ഫ്രസ്ട്രേഷന്‍ മുഴുവന്‍ പുറത്തിടും. എസ് എഫ് ഐ കോട്ട തകരും.



അതുകൊണ്ട് പാര്‍ട്ടി യൂണിവേഴ്സിറ്റി കോളേജിനെ നന്നാക്കുമെന്ന പ്രതീക്ഷയില്ല. അവിടെ വിപ്ളവം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികളെക്കൊണ്ടേ കഴിയൂ. തല്ലിച്ചതക്കില്ല. സ്ലട്ട് ഷെയ്മിങ് ഉണ്ടാവും. വെടിയെന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങള്‍. ''അതേടാ, വെടിയാണ്. വെടികൊണ്ട് വീഴുക നിന്റെയൊക്കെ തലച്ചോറിനുള്ളിലെ ലിംഗങ്ങളാണെ''ന്ന് പറയൂ. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ. - ഇതാണ് അരുന്ധതിയുടെ പോസ്റ്റ്.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നാടകം കാണാനെത്തിയ യുവാവിനെയും വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികളെയും എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണ് വിവാദമായത്. സംഭവത്തില്‍ എസ് എഫ് ഐ ചോദ്യം ചെയ്യപ്പെട്ടതോടെ പരാതിക്കാരായ വിദ്യാര്‍ഥിനികളെ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് എസ് എഫ് ഐ ചെയ്യുന്നത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ്  (31 minutes ago)

  ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ  (42 minutes ago)

സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....  (50 minutes ago)

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം..  (56 minutes ago)

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (1 hour ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (1 hour ago)

പള്ളികളിൽ ചുവന്ന കൊടി ട്രംപിന്റെ തല എടുക്കാൻ കാലന്മാർ US സൈനികരെ തൊട്ടു,ഹാലിളകി ..! ഇറാൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!  (1 hour ago)

വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും...  (1 hour ago)

യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇറാന്റെ ചെങ്കൊടിയുടെ സന്ദേശമെന്ത്? ട്രംപിന്റെ ആഹ്ലാദം തുടരുമോ?  (1 hour ago)

അപ്രതീക്ഷിത ഭാഗ്യവും തൊഴിൽ വിജയവും! കുംഭം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ഷീറ്റുവില കിലോക്ക് 225 രൂപയിലേക്ക്...  (2 hours ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും... കനത്ത സുരക്ഷാ സന്നാഹങ്ങൾ സജ്ജം  (2 hours ago)

നവോത്ഥാനവും പുരോഗമനവും തുല്യനീതിയും പൂത്തുലഞ്ഞു നടുവൊടിഞ്ഞു ; ലഹരി അടിച്ച് കേറ്റി ബോധം ഇല്ലാത്ത ഗുൽമോഹർ വേസ്റ്റുകൾ കാണിച്ച് കൂട്ടുന്ന കോപ്രായം കണ്ട് മാറി നടന്നില്ലെങ്കിൽ കത്തി പള്ളയിൽ കേറുമെന്ന് പേടി;  (2 hours ago)

സ്വർണവിലയിൽ കുറവ്... പവന് 300 രൂപയുടെ കുറവ്  (2 hours ago)

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ ഇന്ന് മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

Malayali Vartha Recommends