തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലില്‍ വാമനപുരം പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. ഷജീര്‍, അഹമ്മദ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല. വാമനപുരം നദിയില്‍ ഗ്രാമത്ത് മുക്ക് മുള്ളിക്കടവില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടം.
കുളിക്കാനിറങ്ങിയ മൂന്ന് പേരില്‍ ഒരാള്‍ ഒഴുക്കില്‍ പെടുകയും മറ്റുള്ള രണ്ട് പേര് രക്ഷിക്കാനായി ശ്രമിച്ചപ്പോള്‍ ഒഴുക്കില്‍ പെടുകയുമാണുണ്ടായതെന്നാണ് ലഭിച്ചിട്ടുള്ള വിവരം. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി മൂന്നുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മൂവരും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























