മന്ത്രിസഭ രൂപീകരണമെന്ന ലക്ഷ്യത്തില്‍ ഉറച്ച് ശശികല; മുഖ്യമന്ത്രിയായ ശേഷം ജയലളിത സ്മാരകത്തില്‍ നിന്ന് ഫോട്ടോയെടുക്കും

മന്ത്രിസഭ രൂപീകരണമെന്ന ലക്ഷ്യത്തില്‍ ഉറച്ച് ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂവിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നടന്ന ചര്‍ച്ചയ്ക്കിടെ മന്ത്രിസഭ രൂപീകരിച്ച ശേഷം മറീനയിലെ ജയലളിത സ്മാരകത്തില്‍ എല്ലാവരുമൊത്ത് ഫോട്ടോയെടുക്കുമെന്ന് ശപഥം ചെയ്താണ് ശശികല മടങ്ങിയത്.
സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ഏക ലഷ്യം, ആരെയും ഭയപ്പെടുന്നില്ല, എടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറില്ല. അടുത്ത നാലര വര്‍ഷവും അണ്ണാ ഡിഎംകെ തന്നെ ഭരിക്കുമെന്നും ശശികല പറഞ്ഞു. താനും ജയലളിതയും ചെന്നൈ ജയിലും ബാംഗ്ലൂര്‍ ജയിലും കണ്ടിട്ടുണ്ട്. അവിടെ നിന്ന് തിരിച്ചു വന്ന് വീണ്ടും അധികാരമേറ്റു
എംജിആറിന്റെ മരണ ശേഷവും സമാന സ്ഥിതിയായിരുന്നു പാര്‍ട്ടിയില്‍ അതിനെ തന്ത്രപരമായി നേരിടാന്‍ ജയലളിതയ്ക്ക് കഴിഞ്ഞു. അമ്മയ്ക്ക് കഴിയുമെങ്കില്‍ തനിക്കും കഴിയും. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്തുകള്‍ വ്യാജമാണെന്നും ശശികല പറഞ്ഞു. ഒരു സ്ത്രീക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക വളരെ ബുദ്ധിമുട്ടാണ്. മുന്‍പു പാര്‍ട്ടിയെ പിളര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്.
തന്റെ ജീവന്‍ നല്‍കിയും പാര്‍ട്ടിയെ സംരക്ഷിക്കുമെന്നും വികാരധീനയായി ശശികല പറഞ്ഞു.
https://www.facebook.com/Malayalivartha

























