കൊല്ലം ജില്ലയില്‍ നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

മാനദണ്ഡങ്ങള്‍ ലംഘിച്ച് പെട്രോള്‍ പമ്പുകള്‍ക്ക് കൊല്ലം ജില്ലയില്‍ എന്‍.ഒ.സി കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും നാളെ അടച്ചിടും. സാധ്യതപഠനം നടത്താതെ പമ്പുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് അവസാനിപ്പക്കണെന്ന ആവശ്യം നടപ്പാക്കത്തില്‍ പ്രതിഷേധിച്ചാണ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സമരത്തിലേക്ക് നീങ്ങുന്നത്.
12 മണിക്കൂര്‍ സൂചനപണിമുടക്ക് ഫലം കാണുന്നില്ലെങ്കില്‍ മാര്‍ച്ച് 1ന് 24 മണിക്കൂര്‍ സമരം നടത്തുമെന്ന് പമ്പുടമകള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























