കൊല്ലം മണ്‍ട്രോതുരത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലം മണ്‍ട്രോതുരുത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം കല്ലുകടവ് ഭാഗത്ത് പുല്ലുകള്‍ക്കിടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടു. ഉദ്ദേശം 45 വയസ് പ്രായംവരുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയില്‍ കുറ്റിക്കാടിന് തീപിടിച്ചിരുന്നു. മൃതദേഹം ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. തൊട്ടടുത്ത് ഒരു ബാഗും കാണപ്പെട്ടു. ഇതിനുള്ളില്‍ കെട്ടിട നിര്‍മാണ ഉപകരണങ്ങളാണ്. കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍പ്രിന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവെടുത്തു. ഈസ്റ്റ് കല്ലട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























