കാര്യവട്ടത്തെ ക്യാമ്പസില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കാര്യവട്ടത്തെ ക്യാമ്പസ്സില്‍ മൃതദേഹം കണ്ടെത്തിയത് മുണ്ടില്‍ കെട്ടി തൂക്കിയ നിലയില്‍. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇതിന് ദുരൂഹത ഏറുകയാണ്. ഇതിനെ പറ്റി പലതരത്തിലുള്ള കിംവദന്തികളാണ് നാട്ടില്‍ പ്രചരിക്കുന്നത്. നഗര ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ ക്യാമ്പസ്സിനുള്ളില്‍ ബോട്ടണി വിഭാഗത്തിന് അടുത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘം എത്തീട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. നിരവധി ഡിപ്പാര്‍ട്‌മെന്റുകളും വിദ്യാര്‍ത്ഥികളും ജീവനക്കാരുമുള്ള കാര്യവട്ടത്തെ ക്യാമ്പസില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതിന് പിന്നില്‍ ദുരൂഹത ഏറുകയാണ്.
https://www.facebook.com/Malayalivartha

























