സുനി കോടതിയില്‍ എത്തിയത് പള്‍സര്‍ ബൈക്കില്‍; പൊലീസിനെ കബളിപ്പിച്ചത് അഭിഭാഷകന്റെ വേഷത്തിലെത്തി

മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കൊച്ചി നഗരത്തിലെമ്പാടും വിന്യസിച്ചിരുന്ന പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് സുനി കോടതിയിലേക്ക് എത്തിയത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ട് വരെ പള്‍സര്‍ ബൈക്കിലാണ് സുനി എത്തിയത്. വിജീഷും ഒപ്പമുണ്ടായിരുന്നു. ഏതു ഭാഗത്തുനിന്നാണ് ഇവര്‍ വന്നതെന്നു വ്യക്തമായിട്ടില്ല.
എറണാകുളത്തപ്പന്‍ ഗ്രൗണ്ടിനു സമീപം മതിലിനോടു ചേര്‍ത്തു ബൈക്ക് നിര്‍ത്തി ഇരുവരും അഭിഭാഷകരുടെ ഗൗണ്‍ ഇട്ട് മതില്‍ ചാടുകയായിരുന്നു. മതില്‍ ചാടിയാല്‍ നേരെ എത്തുന്നത് എസിജെഎം കോടതിക്കു സമീപമാണ്. നേരെ ഇരുവരും പൊലീസിനെയും മറ്റുള്ളവരുടെയും കണ്ണുവെട്ടിച്ച് കോടതിയിലെ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുകയായിരുന്നു.
കേസില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങാന്‍ കോടതിയില്‍ എത്തിയത് പള്‍സര്‍ ബൈക്കില്‍. പള്‍സര്‍ ബൈക്കുകളോട് ഏറെ മമതയുള്ള സുനി കോടതിയില്‍ എത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിക്കാതിരുന്നതുതന്നെ തന്ത്രപരമായ നീക്കം. അഭിഭാഷകരുടെ വേഷത്തിലാണ് സുനി ബൈക്കില്‍ കോടതിയില്‍ മാജിസ്‌ട്രേറ്റിന്റെ ചേംബറിന്റെ മുന്നിലെത്തിയത്. ഗൗണിട്ട് സുനിയും വിജീഷും നേരെ മാജിസ്‌ട്രേറ്റിന്റെ ചേംബറിലേക്കു പോവുകയായിരുന്നു. ഇവിടെ ഇരുവരും എത്തിയശേഷമാണ് പൊലീസിന് ഇരുവരെയും തിരിച്ചറിയാനായത്. യൂണിഫോമിലും മഫ്തിയിലുമായി നിറയെ പൊലീസ് കോടതിയില്‍ ഉണ്ടായിരുന്നു.

പൊലീസ് മാജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി ഇരുവരെയും പിടികൂടുകയായിരുന്നു. മാജിസ്‌ട്രേറ്റുമായി സംസാരിക്കും മുമ്പു തന്നെ ഇരുവരും പൊലിസിന്റെ കസ്റ്റഡിയിലായി. തുടര്‍ന്ന് പൊലിസ് ഇരുവരെയും തൊട്ടടുത്തു പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിലേക്കു കയറ്റുകയായിരുന്നു.
പിടിയിലായ പള്‍സര്‍ സുനിയെയും വിജീഷിനെയും ആലുവയിലെ പൊലീസ് ക്ലബിലേക്കെത്തിച്ചു. എഡിജിപി ബി സന്ധ്യ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പൊലീസ് ക്ലബില്‍ എത്തിയിട്ടുണ്ട്. ഡിജിപിയും വന്നേക്കുമെന്നാണു സൂചന. ഇരുവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു ലോക്‌നാഥ് ബെഹറ പറഞ്ഞു.
https://www.facebook.com/Malayalivartha























