സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന... ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന. ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടായിരുന്നു. ഈ സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും നിരക്ക് വർധന.
ഈ ആഴ്ച തന്നെ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചനകളുള്ളത്. സിനിമ ടിക്കറ്റ് നിരക്ക് വർധനവ് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ഇതിന് ശേഷമായിരിക്കും. നിലവിലെ സാഹചര്യമനുസരിച്ച് സെസ് തുക വർധിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം.
ഈ വർധനവിലൂടെ ലഭിക്കുന്ന പണം കലാകാരന്മാരുടെയും കലാകാരികളുടേയും ക്ഷേമത്തിനായി വിനിയോഗിക്കണം. സർവീസ് ചാർജ് വർധിപ്പിക്കാനായി സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടായിരുന്നു. സമിതിയുടെ റിപ്പോർട്ട് ഭേദഗതി വരുത്താതെ തന്നെ സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയുള്ളത്.
"
https://www.facebook.com/Malayalivartha
























