Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

SITയുടെ അറസ്റ്റ് പട്ടികയില്‍ കടകംപള്ളിയില്ല ! പിണറായി ഒടുക്കത്തെ കളി ; CM ഓഫീസ് വിറപ്പിച്ച് ഹൈക്കോടതി

10 FEBRUARY 2026 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

രക്ഷിക്കണം അറസ്റ്റില്‍ നിന്ന് രക്ഷിക്കണമെന്ന് കരഞ്ഞുവിളിച്ച് എകെജി സെന്ററില്‍ കയറി പിണറായിയുടെ കാല് പിടിച്ചത് ഏറ്റു. കടകംപള്ളി സുരേന്ദ്രന് അനുകൂലമായ് ചില നീക്കങ്ങള്‍. എസ് ഐ ടിയുടെ അറസ്റ്റ് ചെയ്യാനുള്ളവരുടെ ലിസ്റ്റില്‍ കടകംപള്ളിയുടെ പേരില്ലെന്ന് സൂചനകള്‍. പോറ്റിയുമായുള്ള കടംകപള്ളിയുടെ ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകളാണ് പുറത്ത് വന്നത്. ചില ചിത്രങ്ങള്‍ വീണ്ടും പുറത്ത് വന്നിട്ടുണ്ട്. സ്വര്‍ണം പൂശുന്നതിന് പാളികള്‍ എഠുക്കുന്നതിന് സമ്മതം ചോദിച്ച് മന്ത്രിയ്ക്ക് കത്തയച്ചെന്ന് പോറ്റി തന്നെ സമ്മതിച്ചു. പത്മകുമാറും ഇതേ മൊഴി പറഞ്ഞു. എന്നാല്‍ അങ്ങനൊരു കത്ത് തനിക്ക് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞ കടകംപള്ളി.

ബംഗളൂരുവില്‍ വെച്ച് പോറ്റി കടകംപള്ളി കൂടിക്കാഴ്ച. അങ്ങനെ സംശയമുനയില്‍ നില്‍ക്കുന്ന കടകംപള്ളിയെ തൊടാതെ എസ് ഐ ടി ഒളിച്ച് കളിക്കുന്നുവെന്ന് ആരോപണം. മാത്രമല്ല പിഎസ് പ്രശാന്ത് അറസ്റ്റ് ലിസ്റ്റില്‍ ഇല്ല. പ്രശാന്തിനെ തൂക്കിയാല്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി എന്‍ വാസവനെ ചോദ്യം ചെയ്യേണ്ടി വരും. സിപിഎമ്മിന് അത് തലപിളരുന്ന അടിയാണ്. അതുകൊണ്ട് എസ് ഐ ടിയുടെ അറസ്റ്റ് പട്ടിക പിണറായി തിരുത്തിയെന്ന് ആക്ഷേപം. മുഖ്യമന്ത്രി ഒടുക്കത്തെ കളി തുടങ്ങിയെന്ന് പ്രതിഷേധം. സിഎം ഓഫീസ് വിറപ്പിച്ച് ഹൈക്കോടതി ഇറങ്ങണമെന്ന് വിശ്വാസികളുടെ മുറവിളി.

ശബരിമല സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി പ്രതികളാകുമെന്ന് സൂചന. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണായക നീക്കം. നിലവില്‍ അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളിലേക്ക് ഇപ്പോള്‍ അന്വേഷണം നീളുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ കുറ്റപത്രം നല്‍കുന്നത് വൈകും. ഇതോടെ പ്രതികള്‍ക്കെല്ലാം ഇത് പുറത്തേക്ക് വരാന്‍ അവസരമൊരുക്കും. വാസു,പത്മകുമാര്‍,സുധീഷ് കുമാര്‍,ബൈജു തുടങ്ങിയവര്‍ ജയിലില്‍ കിടന്ന് നരകിക്കുകയാണ്. കുറ്റപത്രം വൈകിപ്പിച്ച് അവരേയും പുറത്തിറക്കും. പിന്നെയുള്ളത് വിജയകുമാറും ശങ്കര്‍ദാസും ഇരുവരും അടുത്തകാലത്ത് പുറത്തിറങ്ങില്ല. ഏറ്റവും ഒടുവില്‍ അറസ്റ്റിലായവരാണ്. സ്വാഭാവിക ജാമ്യം കിട്ടാന്‍ സമയമായിട്ടില്ല. എങ്ങനെയും ശങ്കര്‍ദാസിനേയും പുറത്തേക്ക് എത്തിത്തുകയെന്നതാണ് സിപിഎമ്മിന്റെ ആവശ്യം. പക്ഷെ കോടതികള്‍ ജാമ്യം കൊടുക്കാതെ ഓടിക്കുകയാണ്. ശങ്കര്‍ദാസിനും വിജയകുമാറിനും സ്വാഭാവിക ജാമ്യം കിട്ടുന്നത് വരെ എസ് ഐ ടി കുറ്റപത്രം സമര്‍പ്പിക്കാതെ സമ്മര്‍ദ്ദം ചെലുത്തലാണ് ആഭ്യന്തര വകുപ്പിന്റെ പണി.

കടകംപള്ളി വലിയ സംശയനിഴലില്‍ നില്‍ക്കുമ്പോഴും എസ് ഐ ടി വീണ്ടും ചോദ്യം ചെയ്യലിന് പോലും വിളിപ്പിക്കുന്നില്ല. ഏറ്റവുമൊടുവില്‍ പോറ്റി കടകംപള്ളി ചിത്രം പുറത്ത് വന്നത്. പോറ്റിയുടെ മകള്‍ക്ക് മന്ത്രി സമ്മാനം കൊടുക്കുന്നതാണ്. അതും പോറ്റിയുടെ വീട്ടില്‍ വെച്ചാണ്. അങ്ങനെ പോറ്റി വിളിക്കുമ്പോഴേക്ക് പോകാന്‍ തയ്യാറായ് നില്‍ക്കാന്‍ മാത്രം എന്ത് ബന്ധമാണ് കടകംപള്ളി പോറ്റിയുമായുള്ളത്. അന്ന് നിങ്ങള്‍ മന്ത്രിയാണ്. ഒരുപാട് തിരക്കുള്ളയാള്‍ എന്നിട്ടും പോറ്റിയുടെ ഒരു വിളിക്കായ് കാത്തിരിക്കുന്നു ചാടി പുറപ്പെടുന്നു. കള്ളന്‍ പോറ്റിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ദേവസ്വം മുന്‍ മന്ത്രി. പോറ്റിയുമായുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ തലയില്‍ കൈവെച്ച് നില്‍ക്കുകയാണ് കടകംപള്ളി. മാധ്യമങ്ങളെ പേടിച്ച് ഓടിമാറുകയാണ് മുന്‍ മന്ത്രി. എന്നിട്ടും ഒഴുക്കന്‍ മട്ടിലുള്ള ചില മറുപടികള്‍ പറഞ്ഞ് തടിതപ്പി.

വിശദീകരണവുമായി വന്ന കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതിങ്ങനെ. ഒരു വീട്ടില്‍ 10 പ്രാവശ്യം പോയാല്‍ പോയെന്ന് പറയാന്‍ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍പോറ്റിയുടെ സഹോദരിയുടെ മകള്‍ക്ക് മൊമെന്റോ കൊടുക്കുന്ന ചിത്രമാണ് പുറത്തുവന്നത്. കുട്ടികള്‍ ജയിച്ചാല്‍ വീട്ടില്‍ പോയി താന്‍ സന്തോഷം പ്രകടിപ്പിക്കും. എട്ടു വര്‍ഷത്തിന് മുമ്പ് ഒരു വീട്ടില്‍ പോയത് താന്‍ ഓര്‍ത്തു വക്കണോ എന്നും കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. ഏതു കുട്ടി ജയിച്ചാലും മൊമെന്റോ കൊടുക്കുമെന്നും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പുകമറ സൃഷ്ടിച്ചു യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ ആണ് യൂഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കള്ള പ്രചാരവേലയിലൂടെ ആളുകളെ താറടിച്ച് സ്വാര്‍ഥ താത്പര്യം നേടാന്‍ ശ്രമം. യുഡിഎഫിന് കച്ചവട താത്പര്യം മാത്രം. അധികാരത്തില്‍ കയറണം കച്ചവടം നടത്തണം. ഇത് മാത്രമാണ് യുഡിഎഫ് ചിന്തയെന്ന് കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കാണാന്‍ ഒരു തവണ പോയെന്നു പറഞ്ഞത് ഓര്‍മ്മ പിശകെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളയില്‍ വാര്‍ത്ത വരുന്നത് വരെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇങ്ങനെ ഒരാളാണെന്നു അറിഞ്ഞിരുന്നില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ത്ഥ ഭക്തന്‍ എന്നാണ് കരുതിയിരുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കടകംപള്ളിയെ ഇനിയൊരു ചോദ്യം ചെയ്യലിന് പോലും വിട്ടുകൊടുക്കാതെ നോക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അറസ്റ്റ് ഉണ്ടാകാനിടയില്ലെന്നാണ് സൂചന. ഇനി ഹൈക്കോടതി ഇറങ്ങിയാലേ കാര്യം നടക്കൂ. മുന്‍പ് ഹൈക്കോടതിയുടെ ഗര്‍ജ്ജനം നമ്മള്‍ കേട്ടതാണ്. എന്‍തുകൊണ്ട് ശങ്കര്‍ദാസിനേയും വിജയകുമാറിനേയും അറസ്റ്റ് ചെയ്യുന്നില്ലെന്ന്. അതുോപെല കടകംപള്ളിയുടെ പേരെങ്ങാനും ഹൈക്കോടതി ചോദിച്ചാല്‍ സര്‍ക്കാരും സിപിഎമ്മും ചത്തൊടുങ്ങും.

കടകംപള്ളിക്ക് നേരെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി...

ഇതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചു. കൂടുതല്‍ പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും. കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചുവരുത്താനും എസ്‌ഐടി നീക്കമുണ്ട്. കേസില്‍ ആന്റോ ആന്റണി എംപിയെയും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നും പരിശോധിക്കും. തിരുവല്ലയിലെ നെടുംപറമ്പില്‍ ഫിനാന്‍സ് ആന്റോ ആന്റണിയെ കുടുക്കിയത്. എന്‍ എം രാജുവിന്റെ വെളിപ്പെടുത്തല്‍ നിസ്സാരമല്ല. ഇ ഡിയുടെ വായിലേക്കാണ് ആന്റോ ആന്റണി പോകുന്നത്. അവിടെ നിക്ഷേപിച്ച പണത്തിന് ശബരിമല കൊള്ളയുമായ് ബന്ധമുണ്ടോയെന്ന് സംശയം.


സോണിയ ഗാന്ധിയുമായ് സംസാരിക്കാന്‍ പോറ്റിക്ക് അവസരം ഒരുക്കി കൊടുത്തത് കര്‍ണാടകയിലെ ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത്. കാരണം പോറ്റിക്ക് കേരളത്തേക്കാള്‍ പിടിപാടുള്ളത് കര്‍ണാടകയിലാണ് ആ വഴിക്കാണ് സോണിയയെ കാണാന്‍ അവാസരം തരപ്പെടുത്തിയതെന്ന്. ശരി സമ്മതിക്കുന്നു അങ്ങനെ കര്‍ണാടക നേതാക്കളാണ് അവസരം ഒരുക്കിയതെങ്കില്‍ കര്‍ണാടക കോണ്‍ഗ്രസുകാരല്ലെ ഒപ്പം പോകേണ്ടത്. പക്ഷെ ഇവിടെ രണ്ട് തവണ പോറ്റി സോണിയയെ കണ്ടപ്പോഴും ഒപ്പമുണ്ടായിരുന്നത് അടൂര്‍ പ്രകാശ്. കര്‍ണാടക കോണ്‍ഗ്രസിന്റെ തലയില്‍ എല്ലാം ഇട്ട് ഊരിപ്പോകാനാണ് അടൂര്‍ പ്രകാശ് ശ്രമിക്കുന്നത്. ഇനിയിപ്പോള്‍ കര്‍ണാടക കോണ്‍ഗ്രസുകാര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അവിടേക്കും അന്വേഷണം പോകണം. ഇവിടെ തുടക്കംമുതല്‍ കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ എസ് ഐ ടി തയ്യാറാകുന്നില്ല. കര്‍ണാടകയിലെ ചില സ്വര്‍ണ മുതലാളിമാര്‍ക്ക് വമ്പന്‍ സ്വര്‍ണ ഖനിയുള്ളവര്‍ക്ക് ശബരിമല കൊള്ളയില്‍ പങ്കുണ്ടെന്ന ആരോപണം ഉണ്ട്. പക്ഷെ എസ് ഐ ടി അവിടെ കയറുന്നില്ല. കര്‍ണാടകയിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദവും അന്വേഷണ സംഘത്തിന് മേലുണ്ട്.

ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക പാളികളിലെ സ്വര്‍ണ്ണ പ്ലേറ്റുകള്‍ മാറ്റിയതായും പകരം സ്വര്‍ണ്ണം പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികള്‍ വെച്ചതായും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പരിശോധനയില്‍ ഏകദേശം 3.7 കിലോ തൂക്കത്തിന്റെ കുറവാണ് കണ്ടെത്തിയത്. 1998 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നടന്ന ഇടപാടുകളാണ് അന്വേഷണ പരിധിയിലുള്ളത്. പഴയ ശ്രീകോവില്‍ വാതില്‍ എവിടെപ്പോയി എന്നതിനെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ ലാബുകളില്‍ ലഭ്യമല്ലാത്ത അത്യാധുനിക പരിശോധനകള്‍ക്കായിസാമ്പിളുകള്‍ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്ക് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അതിനിടെ, 2017ലെ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും കേസില്‍ നിര്‍ണ്ണായകമാകും. ഹൈദരാബാദിലെ ഫീനിക്‌സ് ഗ്രൂപ്പ് നല്‍കിയ 3.2 കോടി രൂപയ്ക്ക് പുറമെ, ഒരു പ്രമുഖ സിനിമാതാരവും ജ്വല്ലറിയും നല്‍കിയ സ്വര്‍ണ്ണത്തിന് ദേവസ്വം ബോര്‍ഡ് രസീത് നല്‍കിയിട്ടില്ലെന്നത് ഗുരുതരമായ അഴിമതി ആരോപണത്തിന് വഴിവെച്ചിരിക്കുകയാണ്. ഈ സ്വര്‍ണ്ണം എവിടെപ്പോയി എന്നതിനെക്കുറിച്ച് വിജിലന്‍സ് ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു.

കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ 2019 മുതലുള്ള ഫോണ്‍ രേഖകള്‍ പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 12ന് അന്വേഷണ സംഘം സന്നിധാനത്തെത്തി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കും. കേന്ദ്ര ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം പുറത്തുവരുന്നതോടെ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ ആഴം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും സ്വര്‍ണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ഇതുവരെ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ( എസ്‌ഐടി) അന്വേഷണത്തിലാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്.

സന്നിധാനത്തെ പാളികളില്‍ നിന്ന് മുന്‍പുണ്ടായിരുന്ന സ്വര്‍ണ പ്ലേറ്റുകള്‍ കൊള്ളയടിക്കപ്പെട്ടുവെന്നും പകരം സ്വര്‍ണം വളരെ നേര്‍ത്ത രീതിയില്‍ പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികളാണ് ഇപ്പോള്‍ ഉള്ളതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ പങ്കാളിത്തം വ്യക്തമായതായി കോടതി പറഞ്ഞു. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരെയും കട്ടിളപ്പാളി കേസില്‍ ഒരാളെയും ഉടന്‍ പ്രതിചേര്‍ക്കുമെന്നും ഇവരുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഈ മൂന്ന് പേരും ജീവനക്കാരാണ്. ഇവരെയാകും ഇനി അറസ്റ്റു ചെയ്യുക. 2017ല്‍ നടന്ന കൊടിമര പ്രതിഷ്ഠയ്ക്കായി ഫീനിക്‌സ് ഗ്രൂപ്പ് 3.2 കോടി രൂപ സ്‌പോണ്‍സര്‍ ചെയ്തിരുന്നുവെന്നും അതില്‍ ബാക്കിവന്ന 16 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് കൈമാറിയിരുന്നുവെന്നും അവകാശവാദമുണ്ട്. ഒരു പ്രമുഖ സിനിമാതാരവും ഒരു ജ്വല്ലറിയും കൊടിമര നിര്‍മാണത്തിനായി സ്വര്‍ണം നല്‍കിയതായി വിവരമുണ്ടെങ്കിലും ഇതിന് ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി രസീതുകള്‍ നല്‍കിയിട്ടില്ലെന്നത് ഗുരുതരമായ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (16 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (24 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (3 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends