Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

രാഹുൽ മാങ്കൂട്ടം വിവാഹിതരായ സ്ത്രീകൾക്കൊപ്പം പോയതല്ല, വിവാഹിതരായ, വിവാഹ ബന്ധം ഒഴിഞ്ഞിട്ടില്ലാത്ത സ്ത്രീകൾ എന്തിന് രാഹുലിനൊപ്പം പോയി എന്നതാണ് ഇവിടത്തെ ചോദ്യം; രാഹുൽ മാങ്കൂട്ടം കൃത്യമായി, വിവാഹിതരായ സ്ത്രീകളെ തന്നെ അവരുടെ സെക്ഷ്വൽ വയലൻസിന് ഉപയോഗിക്കുന്നതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന്...! ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ദേയം

11 FEBRUARY 2026 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

നിന്നെ കൊല്ലാൻ എത്ര സമയം വേണമെന്ന് ചോദിച്ച ജനപ്രതിനിധിയിൽ നിന്നും കൂട്ടാളികളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിട്ടില്ല . ഇനിയും ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും....പൂട്ടാമെങ്കിൽ പൂട്ട് ..... ശരണ്യ എഴുതുന്നു.

രാഹുൽ മാങ്കൂട്ടം വിവാഹിതരായ സ്ത്രീകൾക്കൊപ്പം പോയതല്ല, വിവാഹിതരായ, വിവാഹ ബന്ധം ഒഴിഞ്ഞിട്ടില്ലാത്ത സ്ത്രീകൾ എന്തിന് രാഹുലിനൊപ്പം പോയി എന്നതാണ് ഇവിടത്തെ പല ഹാബിച്ചുവൽ ഓഫന്റർമാരുടെയും ചോദ്യം. ഉത്തരം ഇവന്മാർക്ക് അറിയാഞ്ഞിട്ടല്ല, സംഭവം ഇവന്മാർ ഈ ചോദ്യം മനപ്പൂർവ്വം ചോദിക്കുന്നതാണ്. കാരണം കേരളം പോലൊരു, അല്ലേൽ വേണ്ട, ഇന്ത്യ പോലൊരു പാട്രിയാർക്കൽ രാജ്യത്തു നിന്നുകൊണ്ട്, ഇത്രയേറെ സ്ത്രീ വിരുദ്ധർക്ക് ഇടയിൽ നിന്നുകൊണ്ട് അങ്ങനൊരു ചോദ്യം ചോദിച്ചാൽ കിട്ടാൻ പോകുന്ന സ്വീകാര്യത ഇവന്മാർക്ക് നന്നായിട്ട് അറിയാം.

ഇതിനെതിരെ തിരിച്ചു ചോദിക്കാനൊരു ചോദ്യമുണ്ട്, ഇവരാരും വിവാഹിതരാണെന്ന് രാഹുലിന് അറിയാൻ പാടില്ലായിരുന്നോ എന്നതാണത്. അറിയാമെന്നാണ് ഉത്തരമെങ്കിൽ പിന്നെ ചോദ്യവും പറച്ചിലുമൊന്നുമില്ല, രാഹുലും അവന്റെ ശിങ്കിടികളും ഇപ്പൊ തന്നെ സ്റ്റാന്റ് വിടണം. ഇനി, അറിയില്ലായിരുന്നു എന്നാണുത്തരമെന്നിരിക്കട്ടെ, ഏത് പെണ്ണിനും വന്ന് എന്ത് പറഞ്ഞും പറ്റിച്ചിട്ടു പോകാൻ കഴിയുന്ന അത്രേം പൊട്ടനായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷനും, കോൺഗ്രസ് നേതാവും, കൈപ്പത്തി അടയാളത്തിൽ പാലക്കാട് മത്സരിച്ചു വിജയിച്ചു എംഎൽഎയുമായ രാഹുലെന്ന് നിങ്ങളൊക്കെ അങ്ങു സമ്മതിച്ചു തരണം.

ഇനി, അറിയാമായിരുന്നു, പക്ഷെ ഇങ്ങനൊക്കെ ആവുമെന്ന് കരുതിയില്ല, വാഗ്ദാനം നൽകി തുടങ്ങിയ ബന്ധങ്ങൾ ആയിരുന്നില്ല എന്നാണ് ഉത്തരമെന്നിരിക്കട്ടെ, അപ്പൊ പിന്നെ എന്ത് കോപ്പിനാണ് ഹേ നിങ്ങടെ ഹീറോ ഇത്രേം പേരെ ഒരുപോലെ ഉപയോഗിക്കുകയും ഗർഭിണി ആക്കുകയും പിന്നീടത് അബോർട്ട് ചെയ്യിപ്പിക്കുകയും ചെയ്തതെന്ന് പറഞ്ഞിട്ട് പോയാ മതിയെന്ന് പറയണം.

ഇത്രേം പേര് ഒരുപോലെ ആക്സിഡന്റ്ലി പ്രെഗ്നന്റ് ആയതാണ് എന്നെങ്ങാനും ആണ് ഇവറ്റോൾ പറയുന്നതെങ്കിൽ പിന്നെ ഒന്നും നോക്കരുത് കയ്യകലത്തുണ്ടെങ്കിൽ ഒരെണ്ണം അങ്ങോട്ട് വീക്കി കൊടുക്കണം. അങ്ങനേലും ഇത്തിരി വിവരം വയ്ക്കുമെന്ന് മാത്രം കരുതുക. ഇനി ഇവന്മാരുടെ ഈ ടൈപ്പ് അവരാതങ്ങൾ കേട്ട് ഈ വിഷയത്തിൽ എന്ത് സ്റ്റാന്റ് എടുക്കണം എന്ന് കൺഫ്യൂഷൻ അടിച്ചു നിൽക്കുന്ന ആളുകളോടാണ്.

രാഹുൽ മാങ്കൂട്ടവും സു കൊടക്കാടനുമൊക്കെ കൃത്യമായി, വിവാഹിതരായ സ്ത്രീകളെ തന്നെ അവരുടെ സെക്ഷ്വൽ വയലൻസിന് ഉപയോഗിക്കുന്നതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. വിവാഹം പല സ്ത്രീകളെ സംബന്ധിച്ചിടത്തോളവും ഒരു ട്രാപ്പ് ആണ്. ആ സിസ്റ്റത്തിനകത്തു പെട്ട് പോകുന്ന, ഫ്രസ്ട്രേറ്റഡായ സ്ത്രീകളെ ടാർജറ്റ് ചെയ്താൽ ഇവന്മാരെ പോലുള്ളവർ എല്ലാ കാലത്തേക്കും സേഫ് ആണ് എന്നാണ് ഇവരുടെ എല്ലാം വിചാരം.

സമൂഹം വിവാഹിതരായ സ്ത്രീകൾക്കുമേൽ (ഡിവോഴ്സി ആണെങ്കിലും വിവാഹിതരല്ലെങ്കിലും എന്തേലും പ്രത്യേക പരിഗണന കിട്ടും എന്ന് ഞാൻ പേഴ്‌സണലി വിശ്വസിക്കുന്നില്ല) അടിച്ചേൽപ്പിച്ചിരിക്കുന്ന അതിക ബാധ്യതകൾ പേറുന്ന സ്ത്രീകൾ ചൂഷണം ചെയ്യപ്പെട്ടത് തിരിച്ചറിഞ്ഞാൽ പോലും അതൊന്നും പുറത്തു പറയില്ല. കുടുംബം, ബന്ധുക്കൾ, നാട്ടുകാർ, സമൂഹം തുടങ്ങിയവയെ സ്ത്രീ ആയത് കൊണ്ട് മാത്രം അവർ ഭയപ്പെടും ഇന്നിവന്മാർക്ക് നന്നായിട്ടിയറിയാം.

പിന്നെ, എങ്ങാനും ഏതെങ്കിലും ഘട്ടത്തിൽ ഇവന്മാർ പിടിക്കപ്പെട്ടാൽ, ഇപ്പൊ രാഹുൽ ചെയ്യുന്ന പോലെയും, നേരത്തെ കൊടക്കടനൊക്കെ പറഞ്ഞത് പോലെയും, എന്നെ കുടുക്കിയതാണ്, പെടുത്തിയതാണ്, പരസ്പര സമ്മതത്തോടെ ആയിരുന്നു എന്നൊക്കെ പറഞ്ഞു തടിയൂരാൻ പറ്റും. ഇവന്മാരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "തലയിൽ ആവാതെ" രക്ഷപ്പെടാം.
പിന്നെ എങ്ങാനും പുറത്തറിഞ്ഞാലോ ഇപ്പോഴത്തെ പോലെ ആയിരിക്കുമല്ലോ സ്ത്രീകളുടെ അവസ്ഥ. അവരുടെ നെഞ്ചത്തോട്ട് കയറാൻ ഒരു കാരണം കാത്തു നിൽക്കുന്ന ഈ ആൺകൂട്ടം അതങ്ങാഘോഷമാക്കുമെന്ന് ഉറപ്പല്ലേ. പരസ്യമായോ, നിയമപരമായോ ആരെങ്കിലും രംഗത്തു വെന്നെന്നിരിക്കട്ടെ, സ്ലട്ട് ഷെയിം ചെയ്തും, വ്യക്തിഹത്യ നടത്തിയും, ഐഡന്റിറ്റി ലീക്ക് ചെയ്തും, തെറി വിളിച്ചും അങ്ങില്ലാതാക്കി കളയാൻ എളുപ്പമാണല്ലോ.

അല്ലെങ്കിൽ നോക്കൂ, രാഹുലിനെതിരെ കെപിസിസിക്ക് കിട്ടിയത് ഒമ്പതിൽ അതികം പരാതികൾ ആണ്. ഇതിൽ എത്രപേരാണ് വിവാഹിതർ? ലീഗലി മൂവ് ചെയ്യുന്ന മൂന്ന് പരാതികളിൽ ഒരാൾ അവിവാഹിതയാണെന്ന് എല്ലാർക്കും അറിയാമല്ലോ? അവരുടെ പരാതിയെ കുറിച്ചു മിണ്ടുന്നുണ്ടോ ഈ വെട്ടുകിളി കൂട്ടം. ഒരക്ഷരം മിണ്ടിയോ ആ മാങ്കാട്ടം. മിണ്ടില്ല. കാരണം അതിൽ ഒരു ത്രില്ലില്ലല്ലോ, മാത്രമല്ല "സമൂഹം" ക്രൈം ആയിട്ട് അംഗീകരിക്കുന്ന കാര്യങ്ങൾ മറ്റ്‌ പരാതികളിൽ എല്ലാം നടന്നിട്ടുണ്ട് താനും. വിവാഹിതരായത് കൊണ്ട് മാത്രം, പരാതി കൊടുത്ത ഈ രണ്ട് സ്ത്രീകൾ അനുഭവിച്ച സമാനമായ ആക്രമണങ്ങൾ ആക്രമണങ്ങൾ അല്ല പോലും!

അപ്പൊ പറഞ്ഞു വന്നത് ഇതാണ്, ഇവന്മാരെ പോലുള്ള സകല പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെയും മോഡസ് ഓപ്പറാന്റി തന്നെ ഇതൊക്കെയാണ്. മാനസീകമായും ശാരീരികമായും, സാമ്പത്തികമായും, കുടുംബപരമായും പ്രശ്നങ്ങൾ ഉള്ള സ്ത്രീകളെ ടാർജറ്റ് ചെയ്യുക. ഉപയോഗിക്കുക. അത്തരം മനുഷ്യരെ ഇമോഷണലി കയ്യിലെടുക്കാൻ വളരെ എളുപ്പമാണ്. അവരുടെ മെന്റൽ ഇൽനസ്സിനെ പെട്ടെന്ന് മുതലെടുക്കാൻ കഴിയുമെന്ന് ചുരുക്കം. അതുവഴി ആവശ്യങ്ങൾ നടത്തി എടുക്കാം, ഉപയോഗിക്കാം, ഉപയോഗം കഴിഞ്ഞ ശേഷം ഇട്ടിട്ട് പോകാം.

അതോണ്ടാണ് നിരന്തരം പറയുന്നത് അത്തരം അവസ്ഥകലൂടെ കടന്ന് പോകുന്നൊരു സ്ത്രീ അതിനി വിവാഹിത ആയാലും അല്ലെങ്കിലും നൽകുന്ന കൺസെന്റ് യഥാർത്ഥ കൺസെന്റ് അല്ലെന്നും അത് വാലിഡ് അല്ലെന്നും മാനിപ്പുലേറ്റഡ് ആണെന്നും. അവരത് നൽകുമ്പോഴുള്ള അവരുടെ മാനസീക അവസ്ഥകൾ കൂടി തീർച്ചയായും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന്. അപ്പൊ വിവാഹിതരായ സ്ത്രീകൾ എന്തിന് രാഹുലിൻ്റെ അടുത്തു പോയി എന്നല്ല, വിവാഹിതനല്ലാത്ത രാഹുൽ എന്തിനായിരിക്കും കൃത്യമായിട്ട് വിവാഹിതരായ ഇത്രയും സ്ത്രീകളുടെ അടുത്തേക്ക് പോയി എന്ന് തിരിച്ചു ചോദിച്ചു നോക്കണം അവന്റെ വെട്ടുകിളി കൂട്ടം. ഒരു പക്ഷെ നിങ്ങൾക്ക് ഉത്തരം കിട്ടിയേക്കും. ഒരുപക്ഷേ മാത്രം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (16 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (24 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (3 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends