Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൊബൈല്‍ സ്‌ക്രീന്‍ ഗാര്‍ഡില്‍ കുടുങ്ങി അണലിക്കുഞ്ഞ്?

10 FEBRUARY 2026 08:38 PM IST
മലയാളി വാര്‍ത്ത

തളിപ്പറമ്പില്‍ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ ഗാര്‍ഡില്‍ ഒട്ടിപ്പിടിച്ച നിലയില്‍ അണലിക്കുഞ്ഞിനെ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിന് സമീപമുള്ള മൊബൈല്‍ ഷോപ്പിലാണ് സംഭവം. സ്‌ക്രീന്‍ ഗാര്‍ഡിലെ പശയില്‍ പാമ്പ് കുടുങ്ങിക്കിടക്കുന്നത് കണ്ട് കടയിലെ ജീവനക്കാരും കസ്റ്റമറും ഒരുപോലെ അമ്പരന്നു. മൊബൈല്‍ കടയില്‍ സ്‌ക്രീന്‍ ഗാര്‍ഡുകള്‍ സൂക്ഷിക്കുന്ന ബോക്‌സിനുള്ളില്‍ നിന്നോ മറ്റോ അബദ്ധത്തില്‍ പാമ്പ് കയറിക്കൂടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫോണിനുള്ളിലാണോ അതോ കടയിലെ സ്‌റ്റോക്കിനുള്ളിലാണോ പാമ്പ് ഇരുന്നതെന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കും വ്യക്തതയില്ല. സ്‌ക്രീന്‍ ഗാര്‍ഡിന്റെ പശയില്‍ പാമ്പ് കുടുങ്ങിക്കിടക്കുന്നത് ആദ്യമായാണ് കാണുന്നതെന്നും ചെറിയ കുഞ്ഞായതിനാലാണ് ഇത്തരത്തില്‍ കുടുങ്ങിപ്പോയതെന്നും കടയുടമ പറഞ്ഞു.

കടയില്‍ നന്നാക്കാന്‍ നല്‍കിയ ഫോണിലെ പഴയ സ്‌ക്രീന്‍ ഗാര്‍ഡ് മാറ്റുന്നതിനിടയിലാണ് അണലിക്കുഞ്ഞിനെ കണ്ടത്. ഉടന്‍തന്നെ ജീവനക്കാര്‍ തളിപ്പറമ്പ് വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചു. വനംവകുപ്പ് നിര്‍ദ്ദേശിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാമ്പ് പിടുത്തക്കാരന്‍ പാമ്പിനെ വെളിച്ചെണ്ണ ഉപയോഗിച്ച് പശ വിടുവിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്‌ക്രീന്‍ ഗാര്‍ഡുമായി പാമ്പിനെ വനംവകുപ്പ് ഓഫീസിലെത്തിച്ചു.
പിന്നീട് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പശയില്‍ നിന്നും പാമ്പിനെ സുരക്ഷിതമായി വേര്‍പെടുത്തിയ ശേഷം ഉള്‍വനത്തില്‍ തുറന്നുവിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (33 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (45 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (55 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends