Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...

10 FEBRUARY 2026 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ എസ്.കെ. ആശുപത്രി ബിനാമി പേരിൽ സ്വന്തമാക്കി എന്നത് ഉൾപ്പെടെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിൻ്റെ അന്വേഷണത്തിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചതിലൂടെ സത്യം ഒടുവിൽ ജയിച്ചിരിക്കുന്നു. വർഷങ്ങളായി രാഷ്ട്രീയ പ്രേരിതമായി തന്നെ വേട്ടയാടിയ ഇടതു സർക്കാരിന്റെ നീക്കങ്ങൾക്കുള്ള വ്യക്തമായ മറുപടിയാണ് നിലവിലെ വിജിലൻസ് റിപ്പോർട്ട്. പൊതുജന സേവകനെന്ന നിലയിലെ എന്റെ രാഷ്ട്രീയ ജീവിതത്തെയും പ്രതിഛായയെയും തകർക്കുക എന്ന ലക്ഷ്യത്തോടെ കള്ളപ്പേരിൽ അനോണിമസായി പെറ്റീഷൻ നൽകിയാണ്‌ ഇത്തരമൊരു കേസ് ഉയർത്തിക്കൊണ്ടുവന്നത്. അതിന്റെ ഭാഗമായി എന്റെ കുടുംബത്തെ പോലും അനാവശ്യ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ചു.

എന്നെ രാഷ്‌ട്രീയമായി വേട്ടയാടാൻ നിരവധി ശ്രമങ്ങൾ നടന്നു. അതിൽ ഒടുവിലത്തേതാണ്‌ നിയമസഭയിൽ വച്ച്‌ നിലവിലെ ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്‌ നടത്തിയത്‌. നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മാപ്പു പറയാൻ വീണാ ജോർജ്‌ തയാറാകണം. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുവയ്‌ക്കാൻ ഒരു അടിയന്തര പ്രമേയ ചർച്ചയ്‌ക്കിടെ ഞാൻ സ്വകാര്യ ആശുപത്രി വാങ്ങിയാണ്‌ വകുപ്പ്‌ വികസിപ്പിച്ചതെന്ന തികച്ചും നിരുത്തരവാദപരമായ പ്രസ്‌താവനയാണ്‌ മന്ത്രി വീണാ ജോർജ്‌ നടത്തിയത്‌. ഇതേ പ്രസ്‌താവന നിയമസഭാംഗം എന്ന പ്രിവിലേജില്ലാതെ പൊതുവേദിയിൽ പറയാൻ ശ്രീമതി വീണാ ജോർജിന് ധൈര്യമുണ്ടോ? ഇല്ലെങ്കിൽ പ്രസ്‌താവന നിരുപാധികം പിൻവലിച്ച്‌ അവർ മാപ്പു പറയണം.

2016ലാണ്‌ തനിക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദന കേസ്‌ ഇടതു സർക്കാർ കൊണ്ടുവരുന്നത്‌. 2018ൽ പ്രാഥമികഅന്വേഷണം പൂർത്തിയാക്കി. അതിൽ തന്നെ അനധികൃത സ്വത്തുസംഭാവനമോ ബിനാമി ഇടപാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും രണ്ട്‌ വർഷം കഴിഞ്ഞ്‌ 2020ലാണ്‌ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇത് 2021ലെ തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടാണ്‌. പ്രാഥമിക അന്വേഷണത്തിൽ എന്തെങ്കിലും മെറ്റീരിയൽ എവിഡൻസ് ഉണ്ടെങ്കിൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്ന് വിജിലൻസ് മാനുവലിൽ പറഞ്ഞിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ശുപാർശയും ഉണ്ടായിരുന്നില്ല. ഈ നടപടിക്രമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

2016 ൽ ആരംഭിച്ച കേസ് 2026ലെ അസംബ്ലിക് തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടുപോവുക എന്ന ഉദ്ദേശം മനസ്സിലാക്കിയാണ് 2023ല്‍ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത ശേഷവും വിവിധ കാരണങ്ങൾ പറഞ്ഞു ഒന്നരവർഷത്തോളം കേസ് നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിച്ചത്. അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണം എന്ന ഹൈക്കോടതിയുടെ അന്ത്യശാസനം ഉൾക്കൊണ്ടാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. സത്യം പുറത്തുവരും എന്നുള്ളതുകൊണ്ടാണ് ഉന്നത നീതിപീഠമായ ഹൈക്കോടതിയെ ഞാൻ ഈ കാര്യത്തിൽ സമീപിച്ചത്. കോടതിയുടെ ഇടപെടൽ കൊണ്ടാണ് ഈ റിപ്പോർട്ട് ഈ സമയത്ത് എങ്കിലും വിജിലൻസ് സമർപ്പിച്ചത്.

എന്നെയും എൻ്റെ കുടുംബത്തെയും വേട്ടയാടി എന്നെ അഴിമതിക്കാരനായി ചിത്രീകരിച്ച് മാനസികമായി തകർക്കാനുള്ള ശ്രമമാണ് നടത്തിയത്. സത്യം എന്നെങ്കിലും പുറത്തുവരും എന്ന ആത്മവിശ്വാസം ഈശ്വര വിശ്വാസിയായ എനിക്ക് ഉള്ളതുകൊണ്ടാണ് നീതിക്കായി പോരാടിയത്. ഇതിനിടയിൽ എനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയവർക്കെതിരെ തിരുവനന്തപുരം സബ് കോടതിയിൽ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാര കേസും മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ കേസും കൊടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (17 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (37 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (2 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (2 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (2 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (3 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (3 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (4 hours ago)

Malayali Vartha Recommends