'എന്നെക്കൊണ്ടിത് ചെയ്യിച്ചതാ'-പള്‍സര്‍ സുനിയുടെ വാക്കുകളും ഗൂഢാലോചനയിലേക്ക്..

പോലീസ് ജീപ്പിലേക്ക് പള്‍സര്‍ സുനിയെ വലിച്ചിഴച്ചു കയറ്റുമ്പോള്‍ സുനി വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു, ''എന്നെക്കൊണ്ടിത് ചെയ്യിച്ചതാ''. സുനിയുടെ ആദ്യപ്രതികരണം തന്നെ പോലീസുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. സുനിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത് ഈ കൃത്യത്തിന് പിന്നില്‍ മറ്റാരുടെയോ കൈകള്‍ ഉണ്ട് എന്നത് തന്നെയാണ്.
എറണാകുളത്ത് എ.സി.ജെ.എം കോടതിയില്‍ ഉച്ചക്ക് ഒന്നേകാലോടെ കീഴടങ്ങാനെത്തിയ പ്രതികളെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും വിജേഷും മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തുകയായിരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ടി കോടതി പിരിഞ്ഞ സമയത്താണ് ഇവര്‍ ചേംബറിലെത്തിയത്. മജിസ്‌ട്രേറ്റ് വരുന്നതും കാത്ത് ഇരുവരും കോടതി വരാന്തയില്‍ നിന്ന പ്രതികളെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് എത്തിയത്. കോടതി മുറിയില്‍ കയറി അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സെന്‍ട്രല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. പ്രതികള്‍ ഏറെ നേരം ചെറുത്തു നിന്നെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍ പോലീസ് ക്ലബ് ഹാളില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ ബ്ലാക്ക്‌മെയിലിംഗ് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് പറഞ്ഞതായി പോലീസ് പറയുന്നു.
അന്വേഷണം മാജിക്കല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. അന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ല. കോടതിയിലെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാനില്ല. പൊലീസ് ആത്മാര്‍ഥമായി ശ്രമിച്ചതുകൊണ്ടാണ് സുനിയെ പിടിക്കാന്‍ സാധിച്ചത്. സിനിമാ മേഖലയില്‍ അടക്കം അന്വേഷണം വ്യാപിപ്പിക്കുമെന്നും ഡിജിപി പറഞ്ഞു.
പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























